Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകന്നുകാലികൾക്കും...

കന്നുകാലികൾക്കും ക്ഷീരകർഷക്കും ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കും ^മന്ത്രി തിലോത്തമൻ

text_fields
bookmark_border
കന്നുകാലികൾക്കും ക്ഷീരകർഷക്കും ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കും -മന്ത്രി തിലോത്തമൻ തുറവൂർ: കന്നുകാലികൾക്കും ക്ഷീരകർഷക കുടുംബങ്ങൾക്കും ഇൻഷുറൻസ് പദ്ധതി ആവിഷ്കരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പി. തിലോത്തമൻ. ക്ഷീര വികസന വകുപ്പ് പട്ടണക്കാട് ബ്ലോക്ക് ക്ഷീരകർഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലുൽപാദനത്തിൽ സ്വയംപര്യാപ്ത കൈവരിക്കുകയാണ് സർക്കാറി​െൻറ ലക്ഷ്യം. ഗുണമേന്മയുള്ള പാൽ ഉൽപാദിപ്പിക്കാൻ കർഷകർ പരിശ്രമിക്കണം. അതിനുള്ള പരിശീലനം ക്ഷീരവികസന ഉദ്യോഗസ്ഥർ നൽകണം. വീട് നിർമിക്കാൻ തുടങ്ങുമ്പോൾതന്നെ പട്ടിക്കൂട് ഉണ്ടാക്കാനുള്ള പ്രവണത ഉപേക്ഷിക്കണമെന്നും വീടിന് ഐശ്വര്യമായ പശുവിനെ വളർത്താനുള്ള പ്രവണത വളർത്തിയെടുക്കണമെന്നും മന്ത്രി പറഞ്ഞു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വത്സല തമ്പി അധ്യക്ഷത വഹിച്ചു. പാൽ സംഭരണ മുറി എ.എം. ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്കിലെ മികച്ച ക്ഷീരകർഷകനെയും ഗുണനിലവാരമുള്ള പാൽ സംഭരിച്ച ക്ഷീര സംഘത്തെയും ക്ഷീരവികസന ജില്ല ഡെപ്യൂട്ടി ഡയറക്ടർ കെ.ജി. ശ്രീലതയും കൂടുതൽ പാൽ സംഭരിച്ച ക്ഷീരസംഘത്തെ ജില്ല പഞ്ചായത്ത് അംഗം സന്ധ്യ ബെന്നിയും ആദരിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ സൂസൻ സെബാസ്റ്റ്യൻ, ബി. രത്നമ്മ, സി.ആർ. ബാഹുലേയൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എ.ടി. ശ്രീജ, വി.കെ. ഗൗരീശൻ, ഹേമ ദാമോദരൻ, അംഗങ്ങളായ മണി പ്രഭാകരൻ, എൻ. സജി, തങ്കമ്മ കുഞ്ഞുമോൾ, അനിത ദിലീപ്, പി.എം. അജിത്കുമാർ, ടി.എച്ച്. സലാം, ജയ അശോകൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വത്സല തമ്പി ക്ഷീരവികസന ഓഫിസർ എൽ. സുസ്മിതയെ ആദരിച്ചു. അശോക് കുമാർ സ്വാഗതവും െഡയറി ഫാം ഇൻസ്ട്രക്ടർ എൽ.കെ. ഷിൻഡ്യ നന്ദിയും പറഞ്ഞു. സുസ്മിത റിപ്പോർട്ട് അവതരിപ്പിച്ചു. കെ.സി. വേണുഗോപാൽ രാജിവെക്കണം -ബി.ജെ.പി ആലപ്പുഴ: സത്യപ്രതിജ്ഞ ലംഘനം നടത്തിയ കെ.സി. വേണുഗോപാൽ, എം.പി സ്ഥാനം രാജിവെക്കണമെന്ന് ബി.ജെ.പി ദക്ഷിണ മേഖല അധ്യക്ഷൻ വെള്ളിയാകുളം പരമേശ്വരൻ. സോളാർ കേസിൽ ആരോപണവിധേയനായ കെ.സി. വേണുഗോപാൽ എം.പി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡൻറ് ജി. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. കെ.സി. വേണുഗോപാലി​െൻറ കോലം കത്തിച്ചു. ജില്ല സെക്രട്ടറി ഗീത രാംദാസ്, സംസ്ഥാന സമിതി അംഗം രൺജീത് ശ്രീനിവാസ്, ആർ. ഉണ്ണികൃഷ്ണൻ, ജനറൽ സെക്രട്ടറിമാരായ രഞ്ചൻ പൊന്നാട്, ജി. മോഹനൻ, കെ.ജി. പ്രകാശ്, ജ്യോതി രാജീവ്, വാസുദേവ കുറുപ്പ്, മോർച്ച ഭാരവാഹികളായ പദ്മകുമാർ, ടി.സി. രഞ്ജിത്, പി.കെ. ഉണ്ണികൃഷ്ണൻ, സി.പി. മോഹനൻ, ബിന്ദു വിലാസൻ, ഉണ്ണികൃഷ്ണ മേനോൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story