Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപട്ടിക ജാതി^ഗോത്ര വർഗ ...

പട്ടിക ജാതി^ഗോത്ര വർഗ കമീഷൻ അദാലത്; 51കേസ്​ തീർപ്പാക്കി

text_fields
bookmark_border
പട്ടിക ജാതി-ഗോത്ര വർഗ കമീഷൻ അദാലത്; 51കേസ് തീർപ്പാക്കി ആലപ്പുഴ: പട്ടിക ജാതി-ഗോത്രവർഗ കമീഷൻ ആലപ്പുഴയിൽ സംഘടിപ്പിച്ച അദാലത്തിൽ 51 കേസ് തീർപ്പാക്കി. അദാലത്തിൽ ഹാജരാകാതിരുന്ന ഡിവൈ.എസ്.പിമാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്കും പൊലീസ് മേധാവിക്കും കത്ത് നൽകുമെന്ന് കമീഷൻ ചെയർമാൻ റിട്ട. ജഡ്ജി പി.എൻ. വിജയകുമാർ അറിയിച്ചു. 65 കേസാണ് വിചാരണക്കെടുത്തത്. പട്ടിക ജാതി-വർഗ പീഡന നിരോധനനിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം തയാറാക്കി കോടതി വ്യവഹാരം നടത്തേണ്ടത് ഡിവൈ.എസ്.പിയോ അതിന് മുകളിെല പൊലീസ് ഉദ്യോഗസ്ഥേരാ ആണ്. അല്ലാത്ത കേസുകൾ നിയമദൃഷ്ട്യാ നിലനിൽക്കുന്നതല്ല. ഭരണഘടന സ്ഥാപനമായ കമീഷൻ ഒരുമാസം മുേമ്പ നോട്ടീസ് നൽകിയിട്ടും ബന്ധപ്പെട്ട ഡിവൈ.എസ്.പിമാർ ആരും അദാലത്തിൽ ഹാജരാകാതിരുന്നത് നിയമനിഷേധവും കമീഷനോടുള്ള അവഹേളനവും നിസ്സഹകരണവുമായാണ് കണക്കാക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു. ജില്ലയിലെ എല്ല ഡിവൈ.എസ്.പി ഓഫിസുകളിലും പരിശോധന നടത്താനാണ് കമീഷ​െൻറ തീരുമാനം. ഓഫിസ് രേഖകൾ പരിശോധിച്ച് പട്ടിക ജാതി-വർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്തതും ശിക്ഷിക്കപ്പെട്ടതുമായ കേസുകളുടെ എണ്ണവും മറ്റുവിവരങ്ങളും ശേഖരിക്കും. പരിശോധന നവംബറിൽ ആരംഭിക്കും. ആദിത്യ കൃഷ്ണ​െൻറ മരണം: പുനരന്വേഷണത്തിന് നിർേദശം ആലപ്പുഴ: സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവിനെത്തുടർന്നുള്ള 14കാരി ആദിത്യ കൃഷ്ണ​െൻറ മരണം സംബന്ധിച്ച് വിശദ പൊലീസ് അന്വേഷണം നടന്നില്ലെന്ന പരാതിയിൽ പുനരന്വേഷണത്തിന് പട്ടിക ജാതി-ഗോത്രവർഗ കമീഷൻ നിർദേശം. ഡി.ജി.പിയോട് ശിപാർശ ചെയ്യാൻ അദാലത് നടപടി സ്വീകരിച്ചു. കയ്യാലയിൽനിന്ന് വീണ് കാലൊടിഞ്ഞ് ആശുപത്രിയിലായ ആദിത്യ, കാലിലെ ശാസ്ത്രക്രിയക്കിടെയാണ് മരിച്ചത്. ആശുപത്രി അധികൃതർ ചികിത്സ നിസ്സാരവത്കരിച്ചതായി മാതാവ് ഗീത നൽകിയ പരാതി പരിശോധിച്ച കമീഷന് ബോധ്യപ്പെട്ടതിനാലാണ് കേസ് പുനരന്വേഷിക്കാൻ ശിപാർശ ചെയ്തത്. പട്ടികജാതി വകുപ്പിൽനിന്ന് ചികിത്സ സഹായം ലഭ്യമാക്കാനും കമീഷൻ ഉത്തരവ് നൽകി. കൂട്ടുകാരോടൊപ്പം നാടൻപാട്ട് പാടിയതി​െൻറ പേരിൽ യുവാവായ മകനെ പൊലീസ് അറസ്റ്റ് ചെയ്ത് മർദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും പെറ്റിക്കേസ് ചാർജ് ചെയ്തെന്നും ആരോപിച്ച് മാവേലിക്കര സ്വദേശി ഗോപാലകൃഷ്ണൻ പരാതി നൽകി. യുവാവിനെ മൂന്നാംമുറക്ക് വിധേയരാക്കിയ പൊലീസുകാർക്കെതിരെ പട്ടിജാതി പീഡനം, കൃത്രിമരേഖ ചമക്കൽ, കുറ്റകൃത്യങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യും. ജാതിപ്പേര് വിളിച്ചാക്ഷേപിച്ചവർക്കെതിരെ പൊലീസിന് പരാതി നൽകിയ മുതിർന്ന പൗരനായ ചേപ്പാട് സ്വദേശി സുകുമാരൻ പൊലീസ് തനിക്കെതിരെ വ്യാജ കേസുണ്ടാക്കിയതായി പരാതി നൽകി. ജില്ല പൊലീസ് മേധാവി മുഖേന പരാതിയിൽ അന്വേഷണം നടത്താൻ കമീഷൻ ഉത്തരവിട്ടു. വീട്ടിൽ മന്ത്രവാദം നടത്തി പണമുണ്ടാക്കുന്നതായുള്ള നാട്ടുകാരുടെ പരാതി അന്വേഷിക്കാൻ വന്ന വനിത സർക്കിൾ ഇൻസ്പെക്ടർ മർദിക്കുകയും കള്ളക്കേസിൽ കുടുക്കി ജയിലിലാക്കുകയും ചെയ്തെന്ന് ആരോപിച്ച് നൂറനാട് സ്വദേശിയായ പെൺകുട്ടി പരാതി നൽകി. ഏതുവകുപ്പ് പ്രകാരമാണ് പെൺകുട്ടിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. മത്സരപരീക്ഷ വിദ്യാർഥികൂടിയായ പെൺകുട്ടിക്കെതിരെ നടപടിയെടുത്ത സി.ഐെക്കതിരെ നടപടിയെടുക്കണമെന്ന് ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. അദാലത്തിൽ ലഭിച്ച കേസുകളിൽ പൊലീസ് പ്രതിസ്ഥാനത്ത് നിൽക്കുന്നതായി കമീഷൻ നിരീക്ഷിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സിറ്റിങ്ങിൽ കമീഷൻ അംഗങ്ങളായ എഴുകോൺ നാരായണൻ, കെ.കെ. മനോജ്, രജിസ്ട്രാർ ഒ.എം. മോഹനൻ, കമീഷൻ ഉദ്യോഗസ്ഥരായ സബിത ബായി, വിനോദ്, ശ്രീരാജ്, രഞ്ജിത് തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story