Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർക്കാറി​െൻറ പരാജയം...

സർക്കാറി​െൻറ പരാജയം ജീവനക്കാരുടെ തലയിൽ കെട്ടിവെക്കുന്നു ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
സർക്കാറി​െൻറ പരാജയം ജീവനക്കാരുടെ തലയിൽ കെട്ടിവെക്കുന്നു -ഉമ്മൻ ചാണ്ടി ജി.എസ്.ടി നടപ്പാക്കിയതുമൂലം സംസ്ഥാന ട്രഷറി ഐ.സി.യുവിൽ -രമേശ് ചെന്നിത്തല ആലപ്പുഴ: സംസ്ഥാനത്ത് വികസനം വഴിമുട്ടിയെന്നും സർക്കാറി​െൻറ പരാജയം ജീവനക്കാരുടെ തലയിൽ കെട്ടിവെക്കാനാണ് ശ്രമമെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പങ്കാളിത്ത പെൻഷൻ പദ്ധതി ഒരിക്കലും ഇടത് സർക്കാറിന് എടുത്ത് മാറ്റാൻ കഴിയില്ല. കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സമ്മേളന ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നൊരുക്കങ്ങളില്ലാതെ ജി.എസ്.ടി നടപ്പാക്കിയതുമൂലം സംസ്ഥാന ട്രഷറി ഐ.സി.യുവിൽ ആയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എൻ.ജി.ഒ അസോസിയേഷൻ 43ാം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിമാർക്ക് മാർക്കിടുന്ന മുഖ്യമന്ത്രിക്ക് പൂജ്യം മാർക്കാണ്. മോഡറേഷൻ നൽകിയാലും ആരും പാസാകില്ല. 10 ശതമാനം പ്രവൃത്തികൾ പോലും നടപ്പായില്ല. സർക്കാർ ജീവനക്കാരെ ബലിയാടാക്കി പരാജയം മൂടിവെക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് എൻ. രവികുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എൻ.കെ. ബെന്നി, ട്രഷറർ ഇ.എൻ. ഹർഷകുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി ബി. ബാബു പ്രസാദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story