Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചേർത്തല താലൂക്കിൽ...

ചേർത്തല താലൂക്കിൽ സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തില്ല

text_fields
bookmark_border
പൂച്ചാക്കൽ: ചേർത്തല താലൂക്കിൽ സ്വകാര്യബസുകൾ ഇനി മിന്നൽ പണിമുടക്ക് നടത്തില്ലെന്ന് ഇതോടനുബന്ധിച്ച് ചേർന്ന പ്രത്യേക യോഗത്തിൽ തീരുമാനം. ചേർത്തല ജോയൻറ് ആർ.ടി.ഒ ഷാജി മാധവ​െൻറ സാന്നിധ്യത്തിൽ ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ, തൊഴിലാളി പ്രതിനിധികൾ എന്നിവർ ചേർന്ന യോഗത്തിലാണ് തീരുമാനം. മദ്യപിച്ചെത്തിയ ആൾ സ്വകാര്യബസിലെ ഡ്രൈവറോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താൽ കഴിഞ്ഞ 23ന് ചേർത്തല-അരൂക്കുറ്റി റൂട്ടിൽ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക യോഗം ചേർന്നത്. തൊഴിലാളികൾക്കോ ഉടമകൾക്കോ എന്തെങ്കിലും പ്രശ്നമുണ്ടായി ബസ് പണിമുടക്ക് നടത്തണമെങ്കിൽ 48 മണിക്കൂർ മുേമ്പ മോട്ടോർവാഹന വകുപ്പ്, പൊലീസ്, ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ എന്നിവർക്ക് നോട്ടീസ് നൽകണമെന്നാണ് പ്രധാന തീരുമാനം. അതേ തുടർന്ന് ചർച്ചയുണ്ടാകും. പ്രശ്നം പരിഹരിക്കാനായില്ലെങ്കിൽ മാധ്യമങ്ങളിൽ ഉൾപ്പെടെ അറിയിപ്പ് നൽകിയശേഷം സമരം ചെയ്യാം. അല്ലാതുള്ള സമരങ്ങൾ പാടില്ലെന്നും അങ്ങനെയുണ്ടായാൽ കർശന നടപടി മോട്ടോർ വാഹന-പൊലീസ് വകുപ്പുകൾ നടത്തുമെന്നുമാണ് യോഗത്തി​െൻറ ഉള്ളടക്കം. ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ ജില്ല ജോയൻറ് സെക്രട്ടറി ആർ. ബിജു, താലൂക്ക് പ്രസിഡൻറ് വി.എസ്. സുനീഷ്, സെക്രട്ടറി എസ്. ദിനേശ്കുമാർ, ജോയൻറ് സെക്രട്ടറി വിപിൻ ചന്ദ്രപാൽ, ട്രേഡ് യൂനിയൻ ഭാരവാഹികളായ അജിത്ത്, സലീം, സന്തോഷ്, ബിജു തുടങ്ങിയവർ പങ്കെടുത്തു. പൊലീസിനെ ൈകേയറ്റം ചെയ്യാൻ ശ്രമം പൂച്ചാക്കൽ: സ്വകാര്യബസിലെ കണ്ടക്ടറോട് മോശമായി പെരുമാറിയത് ചോദിക്കാനെത്തിയ പൊലീസിനെ ൈകേയറ്റം ചെയ്യാൻ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് അരൂക്കുറ്റി സ്വദേശി സജീവിനെ (39) പൊലീസ് അറസ്റ്റ് ചെയ്തു. ഇതേ ആൾതന്നെയായിരുന്നു 23നും ബസ് ഡ്രൈവറോട് മോശമായി പെരുമാറിയതും. തുടർന്ന് ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. വെള്ളിയാഴ്ച രാത്രി ചേർത്തല-അരൂക്കുറ്റി റൂട്ടിൽ സർവിസ് നടത്തിയ കല്യാണിക്കുട്ടി എന്ന ബസിലായിരുന്നു സംഭവം. പൂച്ചാക്കൽ ഇലക്ട്രിസിറ്റി ജങ്ഷനിൽനിന്ന് മദ്യലഹരിയിൽ അരൂക്കുറ്റിക്ക് കയറിയ ശേഷം പ്രതി കണ്ടക്ടർ വിഷ്ണുവിനോട് അപമര്യാദയായി പെരുമാറുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. ഇതറിഞ്ഞ് എത്തിയ പൂച്ചാക്കൽ പൊലീസ് ഉദ്യോഗസ്ഥരോടും മോശമായി പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു. സീനിയർ സി.പി.ഒ വിനയചന്ദ്ര​െൻറ യൂനിഫോമി​െൻറ കോളറിന് കുത്തിപ്പിടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു. സജീവിനെ റിമാൻഡ് ചെയ്യുന്നതിന് നടപടി സ്വീകരിച്ചതായി എസ്.ഐ സഞ്ചു ജോസഫ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story