Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറേഷൻ വ്യാപാരികളുടെ...

റേഷൻ വ്യാപാരികളുടെ സമരം കാലഘട്ടത്തി‍െൻറ ആവശ്യമെന്ന്

text_fields
bookmark_border
ആലുവ: നവംബർ ആറിന് നടക്കുന്ന റേഷൻ വ്യാപാരികളുടെ സമരം കാലഘട്ടത്തി‍​െൻറ ആവശ്യമാണെന്ന് മുൻ എം.എൽ.എയും റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ജില്ല വർക്കിങ് പ്രസിഡൻറുമായ എ.എം. യൂസുഫ് അഭിപ്രായപ്പെട്ടു. ജില്ല സമരസമിതിയുടെ കോഒാഡിനേഷൻ കമ്മിറ്റി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടകൾ അടച്ചിട്ടുകൊണ്ടാണ് സമരം നടത്തുന്നത്. റേഷൻ വ്യാപാരികളുടെ അടിയന്തര ആവശ്യങ്ങൾ നേടിയെടുക്കാനും സർക്കാർ വ്യാപാരികളോട് കാണിക്കുന്ന അവഗണനയിലും പ്രതിഷേധിച്ചാണ് സമരം. യോഗത്തിൽ എം.എം. അലിയാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സെബാസ്റ്റ്യൻ അയ്യമ്പുഴ, ബാബു പുത്തനങ്ങാടി, എം.ഇ. പരീത്, കെ.എസ്. ബേബി, കെ.കെ. റോയ്, എ.കെ. ഷണ്മുഖൻ, എ.ആർ. ഉണ്ണി, ആൻറണി പാലക്കുഴി, പി.എച്ച്. കുഞ്ഞുമുഹമ്മദ് എന്നിവർ സംസാരിച്ചു. കോഒാഡിനേഷൻ കമ്മിറ്റി ചെയർമാനായി എ.എം. യൂസുഫിനെയും കൺവീനറായി ബാബു പുത്തനങ്ങാടിയെയും തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story