Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്രസൻറ് പബ്ലിക്...

ക്രസൻറ് പബ്ലിക് സ്‌കൂളിൽനിന്ന് അഞ്ച് താരങ്ങൾ ഇന്ത്യൻ ഫുട്ബാൾ ടീമിൽ

text_fields
bookmark_border
ആലുവ: 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ അന്താരാഷ്‌ട്ര ഫുട്ബാൾ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ആലുവ ക്രസൻറ് പബ്ലിക് സ്‌കൂളിൽനിന്ന് അഞ്ച് താരങ്ങൾ ഇടംപിടിച്ചു. സ്‌കൂളിലെ കായിക അക്കാദമിയിലുള്ള ഏഴാം ക്ലാസ് വിദ്യാർഥിയായ ഹാഫിസ് സിയാദ്, അഞ്ചാം ക്ലാസ് വിദ്യാർഥികളായ മുഹമ്മദ് ഫിനാൻ, മുഹമ്മദ് സൽമാൻ ഫയാസ്, ആറാം ക്ലാസ് വിദ്യാർഥികളായ തൗഫീഖ് ഇബ്നു സിയാദ്, മുഹമ്മദ് ഹബീബ് എന്നിവരാണ് ഇന്ത്യൻ േജഴ്‌സി അണിയുന്നത്. ഇേന്താനേഷ്യയിലെ ബാക്കാസിയിൽ നടക്കുന്ന ഇൻറർനാഷനൽ സ്‌കൂൾ സോക്കർ ടൂർണമ​െൻറിൽ ഇന്ത്യ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. 2018 ഏപ്രിലിൽ തുർക്കിയിലും ഡിസംബറിൽ തായ്‌ലൻഡിലും നടക്കുന്ന മത്സരങ്ങളിലും പങ്കെടുക്കും. സ്‌കൂളിലെ കായിക അക്കാദമിയുടെ കീഴിലുള്ള പരിശീലനത്തിന് മാർഗനിർദേശങ്ങൾ നൽകുന്നത് അർജൻറീനയുടെ ലോകകപ്പ് താരം ജൂലിയോ ഒലാത്തിയോ അംഗമായ സ്പോട്സ് ഇൻറർനാഷനൽ അക്കാദമിയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story