Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​റ്റാർട്ടപ് മിഷ​െൻറ...

സ്​റ്റാർട്ടപ് മിഷ​െൻറ മീറ്റപ് കഫേയിൽ വനിത സംരംഭകർ

text_fields
bookmark_border
കൊച്ചി: കേരള സ്റ്റാർട്ടപ് മിഷൻ മേക്കർ വില്ലേജുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മീറ്റപ് കഫേയിൽ മികച്ച വിജയം കൈവരിച്ച മൂന്ന് വനിത സംരംഭകർ അതിഥികളായെത്തും. സംരംഭകർ, വ്യവസായികൾ, നിക്ഷേപകർ, പഠിതാക്കൾ, സർക്കാർ പ്രതിനിധികൾ തുടങ്ങിയവരെ ഒരുമിച്ച് കൊണ്ടുവരുന്നതിനുള്ള മാതൃകവേദി ഒരുക്കുകയാണ് മീറ്റപ് കഫേ. വി സ്റ്റാർ ക്രിയേഷൻസ് ൈപ്രവറ്റ് ലിമിറ്റഡ് ചെയർപേഴ്സനും മാനേജിങ് ഡയറക്ടറുമായ ഷീല കൊച്ചൗസേഫ്, ഒ.ഇ.എൻ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ പമേല അന്ന മാത്യു, റെസിടെക് ഇലക്ട്രിക്കൽസ് മാനേജിങ് പാർട്ണർ ലേഖ ബാലചന്ദ്രൻ എന്നിവർ സംസാരിക്കും. കളമശ്ശേരിയിലെ കേരള ടെക്നോളജി ഇന്നവേഷൻ സോൺ കാമ്പസിലെ മേക്കർ വില്ലേജിൽ 31ന് വൈകീട്ട് അഞ്ചിനാണ് മീറ്റപ് കഫേ.
Show Full Article
TAGS:LOCAL NEWS 
Next Story