Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനികത്ത് ഭൂമി...

നികത്ത് ഭൂമി കരഭൂമിയാക്കാന്‍ റാക്കറ്റ്: അന്വേഷണത്തിന് കലക്ടറുടെ നിര്‍ദേശം

text_fields
bookmark_border
കാക്കനാട്: നികത്തുഭൂമി കരഭൂമിയാക്കി മാറ്റാന്‍ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നത് വന്‍ റാക്കറ്റ്. കലക്ടറുടെ നിര്‍ദേശ പ്രകാരം റവന്യൂ അധികൃതര്‍ പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കി. കണയന്നൂര്‍ തഹസില്‍ദാറുടെ നേതൃത്വത്തില്‍ കാക്കനാട്, വാഴക്കാല വില്ലേജ് പരിധികളിലെ ഇടനിലക്കാരുടെ ഓഫിസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ അഭിഭാഷകര്‍ ഉള്‍പ്പെടുന്ന സംഘമാണ് പിന്നിലുള്ളതെന്ന് വ്യക്തമായി. കൊച്ചിയിലെ മുന്‍ അഡ്വക്കറ്റ് ജനറലി​െൻറ ഓഫിസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഇടനിലക്കാരില്‍ ഒരാള്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വ്യക്തമാക്കി. നികത്ത് ഭൂമി കരഭൂമിയാക്കാനെന്ന വ്യാജേനയാണ് റവന്യൂ അധികൃതര്‍ ഇടനിലക്കാരുമായി സംസാരിച്ചത്. ഇടനിലക്കാര​െൻറ ചിറ്റേത്തുകര ഓഫിലെത്തി റവന്യൂ അധികൃതര്‍ വിവരങ്ങള്‍ ശേഖരിച്ചു. അനധികൃത ഏജന്‍സികള്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കാന്‍ തഹസില്‍ദാർക്ക് കലക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുല്ല നിര്‍ദേശം നല്‍കി. ഏജന്‍സികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടതായി എ.ഡി.എം എം.കെ. കബീര്‍ പറഞ്ഞു. ഏക്കര്‍ കണക്കിന് നിലം നികത്തിയ കാക്കനാട്, വാഴക്കാല വില്ലേജുകള്‍ കേന്ദ്രീകരിച്ചാണ് വയലുകളും തണ്ണീര്‍ത്തടങ്ങളും കരഭൂമിയാക്കുന്ന സംഘം സജീവമായത്. കൃഷി ഓഫിസുകളില്‍നിന്ന് ഭൂമിയുടെ തല്‍സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് വാങ്ങിയ ശേഷം പുരയിടമാക്കാന്‍ അഭിഭാഷകര്‍ മുഖേന ഹൈകോടതിയെ സമീപിക്കുന്നിടത്താണ് ഇടനിലക്കാരുടെ റോള്‍. ആര്‍.ഡി.ഒ, താലൂക്ക്, വില്ലേജ് ഓഫിസുകളില്‍ ഇടനിലക്കാരെ സഹായിക്കാനും ആളുകളുണ്ട്. ഇവര്‍ മുഖേന ഭൂമിയുടെ തല്‍സ്ഥിതി സംബന്ധിച്ച് രേഖകള്‍ സമ്പാദിച്ചാണ് ഭൂവുടമകളുമായി ഇടനിലക്കാര്‍ ധാരണയുണ്ടാക്കുന്നത്. റവന്യൂ ഓഫിസുകള്‍ വിജിലന്‍സ് നിരീക്ഷണത്തിലായതിനാല്‍ ഭൂവുടമകളുമായി നേരിട്ടുള്ള ഇടപാടുകള്‍ക്ക് ഉദ്യോഗസ്ഥര്‍ താല്‍പര്യം കാട്ടാറില്ല. ഈ അനുകൂല സാഹചര്യമാണ് ഇടനിലക്കാര്‍ പ്രയോജനപ്പെടുത്തുന്നത്. വില്ലേജ് ഓഫിസുകളിലെ അടിസ്ഥാന നികുതി രജിസ്റ്ററുകളില്‍ (ബി.ടി.ആര്‍) നിലമായി രേഖപ്പെടുത്തിയ നികത്ത് ഭൂമി കരഭൂമിയാക്കാന്‍ സഹായിക്കുമെന്ന് പരസ്യം നല്‍കിയതോടെയാണ് ഭൂമാഫിയയുടെ ഇടപെടല്‍ പുറത്തായത്. റവന്യൂ ഓഫിസുകള്‍ കേന്ദ്രീകരിച്ച് രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന സംഘം അടുത്തകാലത്താണ് പരസ്യമായി രംഗത്തെത്തിയത്. നിലം പുരയിടമാക്കി നല്‍കാന്‍ സഹായിക്കുന്ന കണ്‍സൽട്ടന്‍സികളെന്ന വ്യാജേന ഓഫിസുകളും തുറന്നിട്ടുണ്ട്. അന്വേഷണം സജീവമായതോടെ ഇടനിലക്കാര്‍ പരസ്യത്തില്‍ നല്‍കിയ ഫോണുകള്‍ നിശ്ചലമായി. വന്‍കിട ഫ്ലാറ്റുകളും വില്ലകളും ലക്ഷ്യമിട്ട് നികത്തിയ ഭൂമിയില്‍ നിര്‍മാണം നടത്താനാവാത്ത അവസ്ഥയിലാണ് ഭൂവുടമകള്‍. ഇവരെ ലക്ഷ്യമിട്ടാണ് ഭൂമാഫിയ പ്രവർത്തിക്കുന്നത്. ഇടനിലക്കാര്‍ ഈടാക്കുന്നത് വന്‍ തുക കാക്കനാട്: കള്‍സൽട്ടന്‍സി ഫീസ് സ​െൻറ് അടിസ്ഥാനത്തിലാണ് ഈടാക്കുന്നത്. 25,000 മുതല്‍ 50,000 രൂപ വരെ വാങ്ങുന്നുണ്ടെന്നാണ് വിവരം. നിലവില്‍ നികത്ത് ഭൂമി കരഭൂമിയാക്കാനുള്ള അപേക്ഷകള്‍ കൃഷിഭവന്‍ മുഖേന സ്വീകരിക്കുന്നുണ്ട്. 2008ലെ തണ്ണീര്‍ത്തട നിയമം നിലവില്‍ വന്നപ്പോള്‍ മുതല്‍ വയലോ തണ്ണീര്‍ത്തടമോ ആയ സ്ഥലങ്ങള്‍ തരം മാറ്റാന്‍ അനുവദിക്കേണ്ടെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതനുസരിച്ച് 2008ന് മുമ്പ് നികത്തിയതും സര്‍ക്കാറി​െൻറ കരട് വിവര ശേഖരത്തില്‍ (ഡാറ്റ ബാങ്ക്) നെല്‍വയലാണെന്ന് രേഖപ്പെടുത്തിയതും തിരുത്താനുള്ള അപേക്ഷകളാണ് കൃഷി ഭവനുകളില്‍ സ്വീകരിക്കുന്നത്. മൂന്ന് മാസത്തേക്കാണ് ഇതിനുള്ള അപേക്ഷ സ്വീകരിക്കുക. ഇത്തരം സ്ഥലങ്ങളില്‍ വീടുവെക്കാൻ നഗരസഭ പ്രദേശത്ത് അഞ്ച് സ​െൻറും പഞ്ചായത്തുകളില്‍ പത്ത് സ​െൻറും നികത്താന്‍ നിയമം അനുശാസിക്കുന്നുണ്ട്. എന്നാല്‍, വ്യാപകമായി നികത്തി കെട്ടിട നിര്‍മാണം അനുവദിക്കരുതെന്നാണ് ഭൂവിനിയോഗ നിയമം അനുശാസിക്കുന്നതെന്നും റവന്യു അധികൃതര്‍ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS 
Next Story