Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓഫിസുകളുടെ സ്ഥലം...

ഓഫിസുകളുടെ സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമായി

text_fields
bookmark_border
കൂത്താട്ടുകുളം: കെ.എസ്.ടി.പി റോഡ് വികസനത്തിൽ പ്രധാന തടസ്സമായി നിന്ന നാല് സർക്കാർ ഓഫിസുകളുടെ സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമായി. കലക്ടർ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനമായത്. കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ, വില്ലേജ് ഓഫിസ്, സബ് രജിസ്ട്രാർ ഓഫിസ് എന്നിവയുടെ വസ്തുക്കൾ കൈമാറാനാണ് ധാരണയായത്. പോസ്റ്റ് ഓഫിസി​െൻറ കാര്യത്തിൽ സാങ്കേതികതടസ്സങ്ങളുള്ളതിനാൽ, ചുറ്റുമതിൽ കെട്ടാനും മറ്റ് സിവിൽ നിർമാണത്തിനുമുള്ള തുക പോസ്റ്റൽ ഡിപ്പാർട്െമൻറി​െൻറ അക്കൗണ്ടിലേക്ക് അടക്കാം എന്ന നിർദേശം കെ.എസ്.ടി.പി മുന്നോട്ടുവെച്ചു. നിർദേശം സ്വീകരിക്കുന്നതിനെക്കുറിച്ച് പോസ്റ്റൽ ഉന്നതവൃത്തങ്ങളിൽനിന്ന് അനുവാദം ലഭിക്കേണ്ടതുണ്ട്. ഏതാനും ദിവസത്തിനുള്ളിൽ തീരുമാനം ഉണ്ടാകും. പ്രോജക്ട് ഫയൽ ഡൽഹിയിൽ പോസ്റ്റൽ വകുപ്പ് സെക്രട്ടറിയുടെ ഓഫിസിൽ ഉള്ളതിനാല്‍ തീരുമാനം വൈകില്ല. ജോസ് കെ. മാണി എം.പി, അനൂപ് ജേക്കബ് എം.എൽ.എ എന്നിവർ പദ്ധതി പൂര്‍ത്തിയാക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ജില്ലതലത്തിൽതന്നെ തീരുമാനമെടുക്കാൻ സാധിക്കുംവിധം ഉത്തരവ് പുറപ്പെടുവിച്ച് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റവന്യൂമന്ത്രിയുടെ ഓഫിസും പി.ഡബ്ല്യു.ഡിയും കെ.എസ്.ടി.പി ഉദ്യോഗസ്ഥരും ഇടപെട്ടു. പോസ്റ്റ്ഓഫിസി​െൻറ കാര്യത്തിന് കേന്ദ്ര ഇടപെടലിന് സഹായകരമായത് ബി.ജെ.പി സംസ്ഥാന നേതൃത്വവുമാണ്. വർഷങ്ങളോളം കാലതാമസമെടുക്കുന്ന നടപടിക്രമങ്ങൾ ഏതാനും മാസംകൊണ്ട് തീർക്കാൻ കഴിഞ്ഞത് രാഷ്ട്രീയത്തിനതീത ഇടപെടലുകൾ ഉണ്ടായതുകൊണ്ടാണെന്ന് കൂത്താട്ടുകുളം വികസനസമിതി കൺവീനർ പി.ജി. സുനിൽകുമാര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story