Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right10 ലക്ഷത്തിെൻറ...

10 ലക്ഷത്തിെൻറ സ്വർണവുമായി സുഡാൻ സ്വദേശിനി പിടിയിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 10 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽനിന്ന് എത്തിയ സുഡാൻ സ്വദേശിനിയിൽനിന്നാണ് 430 ഗ്രാം സ്വർണം പിടികൂടിയത്. സ്വർണം ഉരുക്കി പ്രത്യേക രൂപത്തിലാക്കി ബാഗിനുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. കസ്റ്റംസ് എയർ ഇൻറലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കൊച്ചി വിമാനത്താവളത്തിൽ പിടിയിലാകുന്ന ആറാമത്തെ സുഡാൻ സ്വദേശിനിയാണിത്.
Show Full Article
TAGS:LOCAL NEWS 
Next Story