Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറോഡിൽ വാരിക്കുഴികൾ;...

റോഡിൽ 'വാരിക്കുഴി'കൾ; കുമ്പളത്ത് പ്രതിഷേധത്തിനൊരുങ്ങി നാട്ടുകാർ

text_fields
bookmark_border
കുമ്പളം: തകർന്ന് കുണ്ടും കുഴിയുമായ റോഡ് നന്നാക്കാൻ നടപടിയില്ലാത്തതിനാൽ നാട്ടുകാർ പ്രതിഷേധത്തിനൊരുങ്ങുന്നു. കുമ്പളം പി.ഡബ്ല്യു.ഡി റോഡിനാണ് ദുർഗതി. മുമ്പൊരിക്കലുമില്ലാത്ത വിധം റോഡിൽ കുഴികൾ നിറഞ്ഞതോടെ യാത്ര അസാധ്യമായെന്ന് പ്രദേശവാസികൾ പറയുന്നു. റോഡ് നന്നാക്കാൻ നടപടി എടുക്കാത്ത പഞ്ചായത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബോയ്സ് ഓഫ് കുമ്പളം കൺവീനർ സോജൻ പുത്തൻവീട്ടിൽ അറിയിച്ചു. റോഡി​െൻറ അറ്റകുറ്റപ്പണി സമയബന്ധിതമായി തീർക്കുന്ന കാര്യത്തിൽ പഞ്ചായത്ത് അംഗങ്ങളുടെ ഉദാസീനത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ബി.ജെ.പി കുമ്പളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് സി.പി. പ്രമോദ് പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story