Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകെ.പി.എസ്​.ടി ധര്‍ണ...

കെ.പി.എസ്​.ടി ധര്‍ണ നടത്തി

text_fields
bookmark_border
കാക്കനാട്: കെ.പി.എസ്.ടി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിനുമുന്നില്‍ ധര്‍ണ നടത്തി. ഗെയിന്‍ പി.എഫ് അപാകത തിരുത്തുക, അധ്യാപക നിയമനത്തിന് കെ-ടെറ്റ് ഒഴിവാക്കുക, പഞ്ചായത്ത് വിദ്യാഭ്യാസ ഓഫിസര്‍ തസ്തിക സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. സംസ്ഥാന പ്രസിഡൻറ് പി. ഹരി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബേബി അറക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജീവല്‍ശ്രീ വി. പിള്ള, ജില്ല സെക്രട്ടറി ടി.യു. സാദത്ത്, പോള്‍ പി. ജോസഫ്, സുജിത് പോള്‍, വിന്‍സൻറ് ജോസഫ്, കുര്യാക്കോസ് ടി. ഐസക്, പി.വി. വിജയന്‍, മിനി വിതയത്തില്‍, ലാക്‌റ്റോ ദാസ്, വി.പി. ബേബി, ബേസില്‍ കുര്യന്‍ മാത്യു, എ.വൈ. ബേബി, കെ.ബി. നിസാം എന്നിവര്‍ സംസാരിച്ചു. സി.ബി.എസ്.ഇ സഹോദയ കലോത്സവത്തിന് തുടക്കം കാക്കനാട്: കേരള സി.ബി.എസ്.ഇ സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് (കെ.സി.എസ്.എസ്‌.സി) കലോത്സവം തേവക്കല്‍ വിദ്യോദയ സ്‌കൂളില്‍ ഭാരതീയ വിദ്യാഭവന്‍ കൊച്ചി കേന്ദ്രം ഡയറക്ടര്‍ ഇ. രാമന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യോദയ ട്രസ്റ്റ് എക്‌സിക്യൂട്ടിവ് ട്രസ്റ്റി ഡോ. പി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എസ്തര്‍ ആഗ്‌നസ്, കെ.സി.എസ്.എസ്‌.സി സെക്രട്ടറി ജയപ്രഭ പ്രദീപ് എന്നിവര്‍ സംസാരിച്ചു. ഭവന്‍സ് ഗിരിനഗര്‍ പ്രിന്‍സിപ്പല്‍ എസ്. സുനിതയെ ആദരിച്ചു. 28 വിദ്യാലയങ്ങളില്‍നിന്ന് ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും.
Show Full Article
TAGS:LOCAL NEWS 
Next Story