Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൃക്കകൾ തകരാറിലായ...

വൃക്കകൾ തകരാറിലായ യുവാവ് ചികിത്സ സഹായം തേടുന്നു

text_fields
bookmark_border
പിറവം: വൃക്കകൾ തകരാറിലായ നിർധന യുവാവ് ചികിത്സക്കായി കാരുണ്യമതികളുടെ സഹായം തേടുന്നു. പിറവം കക്കാട് മധുരയിൽ വീട്ടിൽ ജിജോ ജോണാണ് (34) എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ളത്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമാണ് ജിജോ ജോണിന് ജീവിതത്തിലേക്ക് മടങ്ങി വരാനുള്ള മാർഗം. ലക്ഷങ്ങൾ ചെലവ് വരും. നിർധന കുടുംബമായതിനാൽ ചികിത്സക്ക് ഇത്രയും പണം കണ്ടെത്താനാകുന്നില്ല. ഓട്ടോറിക്ഷ തൊഴിലാളിയാണ് ജിജോ. രോഗിയായ പിതാവും മാതാവും ആണ് കൂടെയുള്ളത്. തുക കണ്ടെത്താൻ ചികിത്സ സഹായ ഫണ്ടിന് രൂപം നൽകി. വാർഡ് കൗൺസിലർ തമ്പി പുതുവാകുന്നേൽ ചെയർമാനും കൗൺസിലർ മെബിൻ ബേബി കൺവീനറുമായി കമ്മിറ്റിയും പ്രവർത്തിക്കുന്നുണ്ട്. തമ്പി പുതുവാകുന്നേലി​െൻറയും ജിജോയുടെ സഹോദരൻ ജിബി ജോണി​െൻറയും പേരിൽ വിജയ ബാങ്ക് പിറവം ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ - 207601011001402, ഐ.എഫ്.എസ്.സി കോഡ്: വി.ഐ.ജെ.ബി.0002076. ഫോൺ:9447144280 ,8304087596
Show Full Article
TAGS:LOCAL NEWS 
Next Story