Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബിസിനസ്​: വി ഗാർഡിന്​...

ബിസിനസ്​: വി ഗാർഡിന്​ 25 ശതമാനം ലാഭവർധന

text_fields
bookmark_border
കൊച്ചി: പ്രമുഖ കൺസ്യൂമർ ഇലക്ട്രിക്കൽ-ഇലക്ട്രോണിക്സ് കമ്പനിയായ വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് സെപ്റ്റംബർ 30ന് അവസാനിച്ച പാദത്തിൽ 49.50 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ നേടിയ 37.19 കോടിയെക്കാൾ 25 ശതമാനം വർധനയാണിത്. പ്രവർത്തനവരുമാനം 559.92 കോടിയായി. മുൻവർഷം 485.75 കോടിയായിരുന്നു. 15 ശതമാനം വർധന. സെപ്റ്റംബർ 30ന് അവസാനിച്ച അർധവർഷത്തിൽ വിറ്റുവരവ് 1129 കോടിയാണ്. മുൻവർഷം ഇതേ കാലയളവിലെക്കാൾ എട്ടുശതമാനം വർധന നേടാനായി. അർധവാർഷികലാഭം മുൻവർഷത്തെക്കാൾ 13 ശതമാനം കുറഞ്ഞ് 69.75 കോടിയായി. ജി.എസ്.ടിമൂലം കുറഞ്ഞ വിൽപന ഭാഗികമായി തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story