Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാഘവപ്പറമ്പിൽ...

രാഘവപ്പറമ്പിൽ സർഗസംഗീതം നിറഞ്ഞു; നാട്​ കവിയുടെ സ്​മരണ പുതുക്കി

text_fields
bookmark_border
ചേർത്തല: രാഘവപ്പറമ്പ് ഒരിക്കൽകൂടി അനശ്വര കവിയുടെ ഒാർമകളാൽ നിറഞ്ഞു. വയലാർ രാമവർമയുടെ കാവ്യവൃക്ഷത്തി​െൻറ പൂവുകൾ വിതറി പുതിയ തലമുറ ആ മഹാനുഭാവന് സ്മരണാഞ്ജലി അർപ്പിച്ചു. വയലാർ രാമവർമയുടെ 42ാം ചരമവാർഷിക പരിപാടികളിൽ പെങ്കടുക്കാൻ വെള്ളിയാഴ്ച രാവിലെ മുതൽ നിരവധി പേർ വയലാറി​െൻറ കുടുംബവീട്ടിലും സ്മൃതിമണ്ഡപത്തിലും എത്തിയിരുന്നു. കവിയുടെ കവിതകളും ചലച്ചിത്രഗാനങ്ങളും നാടകഗാനങ്ങളും അവർ പാടി. മനുഷ്യകഥാനുഗായിയായ പ്രതിഭയുടെ കഴിവിനെയും സൃഷ്ടികളെയും അവർ അനുസ്മരിച്ചു. കവിയരങ്ങും അനുസ്മരണ സമ്മേളനവും പുരോഗമന കലസാഹിത്യസംഘം, ഇപ്റ്റ, യുവകലസാഹിതി എന്നിവയുടെ ആഭിമുഖ്യത്തിലാണ് സംഘടിപ്പിച്ചത്. രാഘവപ്പറമ്പിലെ സ്മൃതിമണ്ഡപത്തിൽ രാവിലെ വയലാർ രാമവർമയുടെ പത്നി ഭാരതി തമ്പുരാട്ടിയും മകനും കവിയുമായ വയലാർ ശരത്ചന്ദ്രവർമയും പുഷ്പാർച്ചന നടത്തിയാണ് ചടങ്ങുകൾ തുടങ്ങിയത്. എ.എം. ആരിഫ് എം.എൽ.എ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോ, സി.ബി. ചന്ദ്രബാബു, രാജീവ് ആലുങ്കൽ തുടങ്ങിയവർ പെങ്കടുത്തു. കവിസമ്മേളനം ന്യൂനപക്ഷക്ഷേമ ധനകാര്യ കോർപറേഷൻ ഡയറക്ടർ ഫാ. പ്രഫ. മാത്യൂസ് വാഴകുന്നം ഉദ്ഘാടനം ചെയ്തു. വിദ്വാൻ കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പൂച്ചാക്കൽ ഷാഹുൽ, അപർണ തുടങ്ങിയവർ കവിതകൾ അവതരിപ്പിച്ചു. വയലാർ രാമവർമ അനുസ്മരണ സമ്മേളനം കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് പി.ജി. ഗോപകുമാർ അധ്യക്ഷത വഹിച്ചു. എൻ. ബാലചന്ദ്രൻ, ഡോ. പള്ളിപ്പുറം മുരളി, ചേർത്തല രാജൻ, വയലാർ കൃഷ്ണൻകുട്ടി, ഡോ. പ്രദീപ് കൂടക്കൽ എന്നിവർ സംസാരിച്ചു. ഡൽഹി മഹാധർണ: ജില്ലയിൽനിന്ന് 1000 പേർ ആലപ്പുഴ: കേന്ദ്രസർക്കാറി​െൻറ നവഉദാരവത്കരണ-സ്വകാര്യവത്കരണ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ പാർലമ​െൻറിന് മുന്നിൽ സംയുക്ത േട്രഡ് യൂനിയൻ നേതൃത്വത്തിൽ മഹാധർണ നടത്തും. നവംബർ ഒമ്പത് മുതൽ 11 വരെ നടക്കുന്ന ധർണയിൽ ജില്ലയിൽനിന്ന് 1000 പേരെ പങ്കെടുപ്പിക്കാൻ സംയുക്ത േട്രഡ് യൂനിയൻ ജില്ല കമ്മിറ്റി തീരുമാനിച്ചു. ഇതി​െൻറ പ്രചാരണാർഥം മൂന്നിന് താലൂക്ക് അടിസ്ഥാനത്തിൽ വാഹനപ്രചാരണ ജാഥകൾ സംഘടിപ്പിക്കും. ഇതിൽ സമരവളൻറിയർമാർക്ക് യാത്രയയപ്പ് നൽകും. യോഗത്തിൽ ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എൻ. ഹരിദാസ് അധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ, ആർ. നാസർ (സി.ഐ.ടി.യു), ശ്രീനിവാസൻ, സുധീഷ് തുണ്ടത്തിൽ, ശിവൻ പുന്നപ്ര (ഐ.എൻ.ടി.യു.സി), വി. മോഹൻദാസ്, ഡി.പി. മധു (എ.ഐ.ടി.യു.സി), സി.എസ്. രമേശൻ, പി. രാമചന്ദ്രൻ, പി.എ. ബഷീർ (യു.ടി.യു.സി), പി.ആർ. സതീശൻ (എ.ഐ.യു.ടി.യു.സി), സലീം ബാബു (ടി.യു.സി.ഐ), പി.സി. വിനോദിനി (എസ്.ഇ.ഡബ്ല്യു.എ) എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story