Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൗൺസലിങ്ങിന്...

കൗൺസലിങ്ങിന് മെച്ചപ്പെട്ട സൗകര്യം വേണമെന്ന് സ്​കൂൾ കൗൺസിലർമാർ

text_fields
bookmark_border
ആലപ്പുഴ: വിദ്യാർഥികൾക്ക് കൗൺസലിങ് നൽകാൻ സ്കൂളുകളിലെ സൗകര്യം മെച്ചപ്പെടുത്തണമെന്ന് സ്കൂൾ കൗൺസിലർമാർ. കുട്ടികളുടെ മാനസിക സംഘർഷങ്ങളും അവർ നേരിടുന്ന പ്രശ്നങ്ങളും കൗൺസിലർമാരുമായി പങ്കുവെക്കാനും കൗൺസലിങ് നൽകാനും സ്വകാര്യത ഉറപ്പുള്ള സാഹചര്യത്തിലായിരിക്കണമെന്ന സർക്കാർ നിർദേശം പലപ്പോഴും സാധിക്കുന്നില്ലെന്ന് അവർ പറഞ്ഞു. സംസ്ഥാന ബാലാവകാശ കമീഷൻ സംഘടിപ്പിച്ച ശിൽപശാലയിലെ സംവാദത്തിലാണ് ഇൗ ആവശ്യം ഉയർന്നത്. ബാലാവകാശ കമീഷൻ അംഗങ്ങളായ സിസ്റ്റർ ബിജി ജോസ്, ശ്രീല മേനോൻ, സി.ജെ. ആൻറണി, എം.പി. ആൻറണി, പബ്ലിക് റിലേഷൻ ഓഫിസർ വി.പി. പ്രമോദ് കുമാർ, ഡിവൈ.എസ്.പി വിജയകുമാരൻ നായർ, ജെ.ജെ.ബി അംഗം എം. നാജ, ജില്ല ശിശുസംരക്ഷണ ഓഫിസർ എം.ജെ. സാബു ജോസഫ്, വനിത സബ് ഇൻസ്പെക്ടർ ശ്രീദേവി, സമഗ്ര ശിശുവികസന പദ്ധതി ഓഫിസർ ടി.വി. മിനിമോൾ, സാം മാത്യു തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുമായുള്ള സംവാദം ഇന്ന് ആലപ്പുഴ: സ്കൂൾ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ അവരിൽനിന്ന് തന്നെ മനസ്സിലാക്കാൻ സംസ്ഥാന ബാലാവകാശ കമീഷൻ ശനിയാഴ്ച രാവിലെ 9.30 മുതൽ ആലപ്പുഴ സിവിൽസ്റ്റേഷൻ എൻ.ജി.ഒ അസോസിയേഷൻ ഹാളിൽ സംവാദം സംഘടിപ്പിക്കും. മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. ജില്ലയിലെ ഒമ്പത്, 11 ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ പങ്കെടുക്കും. കമീഷൻ അധ്യക്ഷ ശോഭ കോശി അധ്യക്ഷത വഹിക്കും. കമീഷൻ അംഗങ്ങളായ സിസ്റ്റർ ബിജി ജോസ്, ശ്രീല മേനോൻ, സി.ജെ. ആൻറണി, എം.പി. ആൻറണി എന്നിവർ പങ്കെടുക്കും. കളമശ്ശേരി രാജഗിരി സ​െൻറർ ഫോർ സ്കിൽ െഡവലപ്മ​െൻറ ഓപറേഷൻ വിഭാഗം മേധാവി എസ്.ആർ. രാജീവ് ബാലാവകാശങ്ങളെ കുറിച്ച് ക്ലാസെടുക്കും. ജോലി അഭിമുഖം 30ന് ആലപ്പുഴ: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിന് കീഴിെല എംപ്ലോയബിലിറ്റി സ​െൻററിൽ 30ന് രാവിലെ 10ന് സ്വകാര്യ മേഖലയിലെ വിവിധ ഒഴിവുകളിൽ ജോലി അഭിമുഖം നടക്കും. തസ്തികകൾ: ക്വാളിറ്റി അസിസ്റ്റൻറ് (അരൂർ) -യോഗ്യത ബി.എസ്സി ഫുഡ്സയൻസും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. ഫാക്കൽറ്റി (മാവേലിക്കര) -ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബൈയോളജി, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, റീസണിങ് എബിലിറ്റി. ജനറൽ/ബാങ്കിങ് അവേർനെസ്, യോഗ്യത -ബിരുദം/ബിരുദാനന്തര ബിരുദം/ബി.ടെക്. സ്പെയർ പാർട്സ് സ്റ്റാഫ് (പുരുഷന്മാർ) -യോഗ്യത എസ്.എസ്.എൽ.സി പാസായതും സ്പെയർ പാർട്സ് ഡിപ്പാർട്ടുമ​െൻറിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. ടെലികാളിങ് സ്റ്റാഫ് (സ്ത്രീകൾ) -യോഗ്യത എസ്.എസ്.എൽ.സി. അക്കൗണ്ടൻറ് (സ്ത്രീകൾ) -യോഗ്യത ബി.കോമും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. ഫോൺ: 0477-2230624, 8078828780.
Show Full Article
TAGS:LOCAL NEWS 
Next Story