Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജി.എസ്.ടി സ്വർണ...

ജി.എസ്.ടി സ്വർണ വ്യാപാര മേഖലയിൽ മാന്ദ്യം ഉണ്ടാക്കി ^ഗോൾഡ്​ ആൻഡ്​ സിൽവർ മർച്ചൻറ്​ അസോ.

text_fields
bookmark_border
ജി.എസ്.ടി സ്വർണ വ്യാപാര മേഖലയിൽ മാന്ദ്യം ഉണ്ടാക്കി -ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോ. ആലപ്പുഴ: ജി.എസ്.ടി നടപ്പിലാക്കിയശേഷം സ്വർണ വ്യാപാര മേഖലയിൽ മാന്ദ്യം ഉളവാക്കിയതായി ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് റോയി പാലത്ര. ദേശീയ സെമിനാർ, ഗോൾഡ് എക്സിബിഷൻ പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി നടപ്പാക്കിയ രീതിയിൽ കുഴപ്പങ്ങൾ ഉെണ്ടന്ന കേന്ദ്ര റവന്യൂ സെക്രട്ടറിയുടെ കുറ്റസമ്മതം ഇതിന് തെളിവാണ്. ജി.എസ്.ടി കുറ്റമറ്റതായി നടപ്പാക്കുന്നത് വരെ വ്യാപാരികളിൽനിന്നും പിഴ ഈടാക്കുന്നത് നിർത്തിവെക്കണം. പിരിച്ച പിഴ തിരിച്ച് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ജി.എസ്.ടി കമ്മിറ്റിയിലേക്ക് സർക്കാർ നിയമിച്ച എ.എൻ.പുരം ശിവകുമാറിന് സ്വീകരണം നൽകി. എം.പി. ഗുരുദയാൽ അധ്യക്ഷത വഹിച്ചു എ.കെ.ജി.എസ്.എം.എ ജില്ല പ്രസിഡൻറ് നസീർ പുന്നക്കൽ, ജില്ല സെക്രട്ടറി ഹാജി ബ്രദേഴ്സ് റഷീദ്, കെ. നാസർ, ജോമോൻ, എബി തോമസ്, സുനിത കുട്ടൻ എന്നിവർ സംസാരിച്ചു. പൊലീസ് അഴിഞ്ഞാടുന്നു -എം. ലിജു ആലപ്പുഴ: ജില്ലയിൽ പൊലീസിലെ ക്രിമിനലുകളായ ഉദ്യോഗസ്ഥർ അഴിഞ്ഞാടുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു ആരോപിച്ചു. ഹർത്താൽ ദിവസം ഹരിപ്പാട് നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് മുൻ നേതാവും സഹകരണ ജീവനക്കാരനുമായ അരുൺ ശിവാനന്ദനെ ഹരിപ്പാട് എസ്.െഎയുടെ നേതൃത്വത്തിൽ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയി അതിക്രൂരമായി മർദിച്ചു. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രം ഉപദേശക സമിതി പ്രസിഡൻറിനെ എസ്.െഎ ക്ഷേത്രത്തിനുള്ളിൽെവച്ച് കൈയേറ്റം ചെയ്തു. അമ്പലപ്പുഴയിലും ഹർത്താൽ ദിനത്തിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറിനെ മർദിച്ചു. ഇപ്പോൾ വാക്കാലുള്ള പരാതിയുടെ മേൽ ഒരു സാധാരണക്കാരനെ പിടിച്ചുകൊണ്ടുപോയി ആലപ്പുഴ നോർത് സ്റ്റേഷനിൽവെച്ച് അതിക്രൂരമായി മർദിച്ച് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുന്നു. സി.പി.എമ്മുമായി പൊലീസ് സേനയിലെ ചില ഉദ്യോഗസ്ഥർക്കുള്ള അവിശുദ്ധബന്ധമാണ് കാരണം. ഈ ക്രിമിനലുകളെ നിയന്ത്രിക്കാൻ ആഭ്യന്തരവകുപ്പ് തയാറാകണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കേരള നോർത് സോൺ കബഡി ചാത്തന്നൂർ എസ്.എൻ കോളജിന് ചാമ്പ്യൻഷിപ് അമ്പലപ്പുഴ: കേരള സർവകലാശാല നോർത് സോൺ കബഡിയിൽ ചാത്തന്നൂർ എസ്.എൻ കോളജിന് ചാമ്പ്യൻഷിപ്. അമ്പലപ്പുഴ ഗവ. കോളജിൽ നടന്ന ഫൈനലിൽ കൊട്ടിയം മന്നം എൻ.എസ്.എസ് കോളജിനെയാണ് പരാജയപ്പെടുത്തിയത്. കൊല്ലം എസ്.എൻ കോളജ് മൂന്നാംസ്ഥാനം നേടി. മികച്ച കളിക്കാരായി ചാത്തന്നൂർ എസ്.എൻ കോളജിലെ അതുലും കൊട്ടിയം മന്നം എൻ.എസ് കോളജിലെ ശ്യാമും തെരഞ്ഞെടുക്കപ്പെട്ടു. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ തിരുവനന്തപുരത്ത് നടക്കുന്ന ഇൻറർസോൺ മത്സരങ്ങളിൽ പങ്കെടുപ്പിക്കും. വിജയികൾക്ക് അമ്പലപ്പുഴ ഗവ. കോളജ് പ്രിൻസിപ്പൽ മിനി എം. രാജൻ േട്രാഫികൾ വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story