Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുഖ്യമന്ത്രിയും...

മുഖ്യമന്ത്രിയും സി.പി.എമ്മും തോമസ് ചാണ്ടിക്ക് സംരക്ഷണം നൽകു​ന്നെന്ന്​

text_fields
bookmark_border
ആലപ്പുഴ: മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരനായ ഇ.പി. ജയരാജന് നല്‍കാത്ത സംരക്ഷണം തോമസ് ചാണ്ടിക്ക് നല്‍കുന്നത് പണത്തി​െൻറ സ്വാധീനം മൂലമാണെന്ന് മുസ്‌ലിം ലീഗ് ജില്ല വര്‍ക്കിങ് കമ്മിറ്റി യോഗം. അഴിമതിക്കഥ പുറത്തേക്ക് വന്നിട്ടും മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും തോമസ് ചാണ്ടിക്ക് സംരക്ഷണകവചം തീര്‍ക്കുകയാണ്. ആലപ്പുഴ കലക്ടറുടെ അന്വേഷണത്തില്‍ പൊതുമുതല്‍ മന്ത്രി കൈയേറിയതായും തണ്ണീര്‍ത്തട -ഭൂസംരക്ഷണ നിയമങ്ങളുടെ ലംഘനം നടന്നതായും കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നിർദേശപ്രകാരം നടത്തിയ കലക്ടറുടെ അന്വേഷണത്തെ അസ്ഥിരപ്പെടുത്തുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. മന്ത്രിയുടെ അഴിമതി വ്യക്തമായതോടെ കലക്ടറുടെ റിപ്പോര്‍ട്ടിനുപോലും വിലകല്‍പിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാറും തയാറാകുന്നില്ല. തെറ്റ് തിരുത്തി തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് എ.എം. നസീര്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എ. യഹിയ, പി. ഷാഹുല്‍ ഹമീദ് റാവുത്തര്‍, ഇ.വൈ.എം. ഹനീഫ മൗലവി, നസീം ഹരിപ്പാട്, എസ്. കബീര്‍, എ.എ. റസാഖ്, എസ്. നുജുമുദ്ദീന്‍, ബി.എ. ഗഫൂര്‍, നിയോജക മണ്ഡലം ഭാരവാഹികളായ പി.കെ. ഫസലുദ്ദീന്‍, എ.എം. കബീര്‍, അയ്യൂബ് മജീദ്, എസ്. മുഹമ്മദ് സാലിഹ്, വാഴയില്‍ അബ്ദുല്ല, ബഷീര്‍ തട്ടാപറമ്പില്‍, ബാബു ഷരീഫ്, എം.എ. ലത്തീഫ്, എ. ഫക്രുദ്ദീന്‍, ജെ. മുഹമ്മദ് കുഞ്ഞ്, പൂക്കുഞ്ഞ് കോട്ടപ്പുറം, എം.എസ്. സലാമത്ത്, എച്ച്. ജമാലുദ്ദീന്‍, പി.എസ്. ഉമ്മര്‍കുട്ടി, എം.എ. നിസാര്‍, ബൈജു കുന്നുമ്മ, പോഷക സംഘടന ഭാരവാഹികളായ എ. ഷാജഹാന്‍, പി. ബിജു, സദ്ദാം ഹരിപ്പാട്, എ. മുഹമ്മദാലി, സീമ യഹിയ, മുല്ലബീവി, സൗദ, എന്‍.എ. ജബ്ബാര്‍, മഷ്ഹൂര്‍ പൂത്തറ, രാജകരീം എന്നിവര്‍ സംസാരിച്ചു. ജില്ല ജനറൽ സെക്രട്ടറി എച്ച്. ബഷീര്‍കുട്ടി സ്വാഗതവും സെക്രട്ടറി എസ്.എ. അബ്ദുല്‍ സലാം ലബ്ബ നന്ദിയും പറഞ്ഞു. കൃപാസനം ജപമാല റാലി മണ്ണഞ്ചേരി: വര്‍ഷംതോറുമുള്ള കൃപാസനം ജപമാല മഹാറാലി ശനിയാഴ്ച നടക്കും. പോളിഷ് ജനത കഴിഞ്ഞ ഒമ്പതിന് 2000 മൈല്‍ വിസ്തൃതിയില്‍ സേവ് പോളണ്ട് റോസാരി ടു ദി ബൗണ്ടറീസ് എന്ന പേരില്‍ പത്തുദശലക്ഷം പേര്‍ നടത്തിയ പ്രാർഥന ക്രൂസേഡി​െൻറ ഇന്ത്യന്‍ പതിപ്പായാണ് ഇത്തവണത്തെ ജപമാല മഹാറാലിയെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ ഏഴിന് ആലപ്പുഴ രൂപത മെത്രാന്‍ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ ജപമാല റാലി ഉദ്ഘാടനം ചെയ്യും. ഫാ. സിജു പി. ജോബ് അധ്യക്ഷത വഹിക്കും. ഫാ. ബ്രിട്ടസ് കടവുങ്കല്‍ പ്രഭാഷണം നടത്തും. കൃപാസനം മാനേജിങ് ഡയറക്ടര്‍ ആര്‍. വിജയകുമാര്‍ റാലി ഫ്ലാഗ്ഓഫ് ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ തങ്കച്ചന്‍ പനക്കല്‍, ടി.എക്‌സ്. പീറ്റര്‍, സണ്ണി പരുത്തിയില്‍, എഡ്വേഡ് തുറവൂര്‍, റോബര്‍ട്ട് കണ്ണഞ്ചിറ, ജോസ് ബാബു തങ്കി, സിമി ഷിജു എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story