Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചെസ് മത്സരം...

ചെസ് മത്സരം സംഘടിപ്പിക്കും

text_fields
bookmark_border
ആലുവ: ലഹരി വിരുദ്ധ പ്രചാരണാർഥം സംസ്‌ഥാനതല ഓപൺ ചെസ് മത്സരം എടത്തലയിൽ ഞായറാഴ്ച നടത്തുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 'സേ ടു ചെസ് നോ ടു ഡ്രഗ്സ് എന്ന സന്ദശവുമായി എടത്തല സ്പോർട്സ് അക്കാദമിയാണ് ടൂർണമ​െൻറ് സംഘടിപ്പിക്കുന്നത്. ഒളിമ്പ്യൻ എൻ.ആർ. അനിൽകുമാർ, മുൻ സംസ്‌ഥാന ചാമ്പ്യൻമാരായ എം.ബി. മുരളീധരൻ, ഒ.ടി. അനിൽകുമാർ ഉൾപ്പെടെ 500ൽ പരം പേർ പങ്കെടുക്കും. എൽ.പി, യു.പി, ഹൈസ്കൂൾ, ക്ലബ് തലങ്ങളിലാണ് മത്സരങ്ങൾ നടത്തുക. നവാഗതർക്ക് ഫിഡെ റേറ്റിങ്ങുള്ള താരങ്ങൾക്കൊപ്പം മത്സരിക്കാമെന്ന പ്രത്യേകതയുമുണ്ട്. നവാഗതരായ മത്സരാർത്ഥികൾക്ക് മുഴുവൻ റൗണ്ടുകളിലും മത്സരിക്കാം. ഗ്രാമീണ, പ്രാദേശിക മേഖലയിലെ ചെസ് പ്രതിഭകളെ കണ്ടെത്താനും പരിശീലനം നൽകാനും ലക്ഷ്യമിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ചെസ് കളിക്കുന്ന കുട്ടികൾ പൊതുവെ ലഹരി വസ്തുക്കളുടെ പിന്നാലെ പോകാറില്ലായെന്നതാണ് മത്സരത്തിന് ഇത്തരമൊരു സന്ദേശം നൽകാൻ കാരണം. അക്കാദമി പ്രസിഡൻറ് അബ്‌ദുൽ ഖാദർ, സെക്രട്ടറി എ.എ. അൻസാർ, എറണാകുളം ചെസ് അസോസിയേഷൻ ട്രഷറർ സാൻജോ ജോസഫ്, ഹരീഷ് ബി. മേനോൻ, എം.കെ. സുനിൽ കുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story