Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമർദിച്ചതായി പരാതി

മർദിച്ചതായി പരാതി

text_fields
bookmark_border
ആലുവ: മക‍​െൻറ കാലിൽ കെ.എസ്.ആർ.ടി.സി ബസ് തട്ടിയത് ചോദ്യം ചെയ്ത പിതാവിനെ ബസ് ഡ്രൈവർ . ഈസ്‌റ്റ് കടുങ്ങല്ലൂർ ചക്കാലകത്തൂട്ട് വീട്ടിൽ സക്കീർ ഹുസൈനാണ് തലക്ക് മർദനമേറ്റത്. സക്കീർ ഹുസൈനും എട്ടുവയസ്സുള്ള മകൻ ഹസാദുല്ലയും ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ യു.സി കോളജിന് സമീപത്തം മക‍​െൻറ കാലിൽ തട്ടി ബസ് കടന്നുപോയി. തുടർന്ന് പറവൂർ കവലയിൽ ബസ് സ്‌റ്റോപ്പിൽ നിർത്തിയപ്പോൾ സക്കീർ ഹുസൈൻ ഡ്രൈവറോട് അപകടത്തെക്കുറിച്ച് പറഞ്ഞു. ഇത് കേൾക്കാതെ ഡ്രൈവർ അസഭ്യം പറയുകയും ബസിൽ ഉണ്ടായിരുന്ന ജാക്കി ലിവർ കൊണ്ട് മർദിക്കുകയായിരുെന്നന്ന് സക്കീർ ആരോപിക്കുന്നു. മർദനത്തിൽ തലക്ക് പരിക്കേറ്റ സക്കീർ ഹുസൈനും കാലിന് പരിക്കേറ്റ മകനും ആലുവ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതായി ആലുവ എസ്.ഐ എം.എസ്. ഫൈസൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story