Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുപ്രസിദ്ധ ഗുണ്ടയെ...

കുപ്രസിദ്ധ ഗുണ്ടയെ നാടകീയമായി പിടികൂടി

text_fields
bookmark_border
അങ്കമാലി: ഊട്ടുതിരുനാള്‍ നടക്കുന്ന യൂദാപുരം പള്ളിയില്‍ രഹസ്യമാെയത്തിയ കുപ്രസിദ്ധ വാടകഗുണ്ടയെ അങ്കമാലി പൊലീസ് നാടകീയമായി പിടികൂടി. വധശ്രമമടക്കം എട്ട് ആക്രമണേക്കസുകളില്‍ മുഖ്യപ്രതിയായ അങ്കമാലി കിടങ്ങൂര്‍ വലിയോലിപ്പറമ്പില്‍ വീട്ടില്‍ ആഷഖാണ് (25) പൊലീസി​െൻറ പിടിയിലായത്. 2013ല്‍ തുറവൂരില്‍ സ്വകാര്യബസ് തടഞ്ഞ് ഡ്രൈവറെ മര്‍ദിച്ച സംഭവം, 2015ല്‍ പ്രദീപ് എന്നയാളെ ഇരുമ്പുവടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കൽ, 2016ല്‍ പള്ളിപ്പാട്ട് ഷാജിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ ആക്രമിക്കൽ, യൂദാപുരത്ത് സുകുമാരന്‍ എന്നയാളെ ഹെല്‍മറ്റ് കൊണ്ടടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കൽ, ആഴകത്ത് റോയിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യെയയും മകനെയും മര്‍ദിച്ച് വീട് തകർത്ത സംഭവം, മൂക്കന്നൂരില്‍ ജോണി എന്നയാളുടെ കാര്‍ തടഞ്ഞ് കല്ലുപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം എന്നീ കേസുകളിൽ ഇയാള്‍ പ്രതിയാണ്. ജില്ലക്ക് പുറത്തും നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പ്രതി ഊട്ടുതിരുനാളി​െൻറ മറവില്‍ യൂദാപുരം പള്ളി പരിസരത്ത് എത്തിയതായി കൊച്ചി റേഞ്ച് ഐ.ജി പി. വിജയന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന്, അങ്കമാലി സി.െഎ എസ്. മുഹമ്മദ്റിയാസി​െൻറ നേതൃത്വത്തിലെത്തിയ സംഘമാണ് പ്രതിയെ പിടികൂടിയത്. 2007ലെ കേരള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉത്തരവ് ലംഘിച്ചാണ് പ്രതി യൂദാപുരെത്തത്തിയത്. എസ്.ഐ കെ.എന്‍. മനോജ്, എ.എസ്.ഐ അഷറഫ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ റോണി, സുധീഷ്, ജിസ്മോന്‍, പി.ടി. ബിനു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആലുവ സബ് ജയിലില്‍ റിമാന്‍ഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story