Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറേഷൻകട സമരം:...

റേഷൻകട സമരം: മനുഷ്യാവകാശ കമീഷൻ ഇടപെട്ടു

text_fields
bookmark_border
കൊച്ചി: നവംബർ ആദ്യവാരം മുതൽ സംസ്ഥാനത്തെ റേഷൻ കടകൾ അടച്ചിട്ട് സമരം ആരംഭിക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സമരസാഹചര്യം ഒഴിവാക്കാൻ സ്വീകരിക്കുന്ന നടപടികൾ അറിയിക്കണമെന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് പൊതുവിതരണ സെക്രട്ടറിക്കും ഡയറക്ടർക്കും നിർദേശം നൽകി. റിപ്പോർട്ട് അടിയന്തരമായി ലഭ്യമാക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ചരക്ക് സേവന നികുതി നടപ്പാക്കിയതോടെ സാധനവില കുതിച്ചുയർന്ന സാഹചര്യത്തിൽ ഇത്തരം സമരങ്ങൾ സാധാരണക്കാരെയും പാവപ്പെട്ടവരെയും പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് മനുഷ്യാവകാശ പ്രവർത്തകൻ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിൽ പറയുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story