Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇ^-ഗവേണന്‍സ്:...

ഇ^-ഗവേണന്‍സ്: ജീവനക്കാര്‍ക്ക് വിദഗ്​ധ പരിശീലനം നൽകി

text_fields
bookmark_border
ഇ-ഗവേണന്‍സ്: ജീവനക്കാര്‍ക്ക് വിദഗ്ധ പരിശീലനം നൽകി കൊച്ചി: ഇ--ഗവേണന്‍സ് പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതി​െൻറ ഭാഗമായി ജീവനക്കാര്‍ക്ക് ജില്ല ഭരണകൂടം വിദഗ്ധ പരിശീലനം നല്‍കി. കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും ജോലി ചെയ്യുന്ന മുപ്പതിലധികം റവന്യൂ ജീവനക്കാര്‍ക്കാണ് ടാറ്റ കണ്‍സൽട്ടന്‍സി സര്‍വിസസുമായി (ടി.സി.എസ്) ചേര്‍ന്ന് ജില്ല ഭരണകൂടം പരിശീലനം നല്‍കിയത്. ഐ.ടി അധിഷ്ഠിത സേവനങ്ങള്‍ കാര്യക്ഷമമായി നിറവേറ്റാൻ രൂപവത്കരിക്കുന്ന വെര്‍ച്വല്‍ ഐ.ടി കാഡറിലേക്ക് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തും. 37 ജീവനക്കാര്‍ അടങ്ങിയ ബാച്ചി​െൻറ പരിശീലന സമാപനവും പുതിയ ബാച്ചി​െൻറ പരിശീലനത്തി​െൻറ ഉദ്ഘാടനവും ഇന്‍ഫോപാര്‍ക്ക് ടി.സി.എസില്‍ റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ നിര്‍വഹിച്ചു. ജില്ലയില്‍ 4,20,714 ലക്ഷം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി കൊച്ചി: മീസില്‍സ്‌-റുബെല്ല പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ ഭാഗമായി ജില്ലയില്‍ 4,20,714 കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി. 62.22 ശതമാനമാണിത്. കുത്തിവെപ്പ് കുറഞ്ഞ സ്ഥലങ്ങളില്‍ അധ്യാപകരുടെയും പി.ടി.എ ഭാരവാഹികളുടെയും യോഗം വിളിച്ചുചേര്‍ത്ത് സംശയം ദൂരീകരിക്കാൻ നടപടി ചെയ്തുവരുന്നുണ്ട്. മീസില്‍സ്‌-റുബെല്ല പ്രതിരോധ കുത്തിവെപ്പ് സേവനം ജില്ലയിലെ തെരഞ്ഞെടുത്ത സ്വകാര്യആശുപത്രികളില്‍ നിശ്ചിതദിവസങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്. കുത്തിവെപ്പ് എടുക്കാന്‍ സാധിക്കാതെപോയവര്‍ക്ക് ഇവിടെനിന്ന് സേവനം ലഭിക്കും. വാക്സിനേഷനെതിരെ അസത്യപ്രചാരണം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ ജില്ല ഭരണകൂടത്തെയോ ആരോഗ്യവകുപ്പിനെയോ അറിയിക്കണമെന്ന് ദേശീയ ആരോഗ്യമിഷന്‍ ജില്ല പ്രോഗ്രാം ഓഫിസര്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story