Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർക്കാർ ജീവനക്കാർ...

സർക്കാർ ജീവനക്കാർ വർഗീയ ^ വിലക്കയറ്റ വിരുദ്ധ ധർണ നടത്തി

text_fields
bookmark_border
സർക്കാർ ജീവനക്കാർ വർഗീയ - വിലക്കയറ്റ വിരുദ്ധ ധർണ നടത്തി കൊച്ചി: കേരള എൻ.ജി.ഒ യൂനിയ​െൻറ ആഭിമുഖ്യത്തിൽ ജില്ല-താലൂക്ക് കേന്ദ്രങ്ങളിൽ സർക്കാർ ജീവനക്കാർ വർഗീയ-വിലക്കയറ്റ വിരുദ്ധ ധർണ നടത്തി. കാക്കനാട് സിവിൽ സ്റ്റേഷൻ പരിസരത്ത് നടന്ന ധർണ യൂനിയൻ സംസ്ഥാന ട്രഷറർ സി.കെ. ദിനേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗം എം.എൻ. രാജീവ് അധ്യക്ഷത വഹിച്ചു. കെ.കെ. ആനന്ദ ൈശലേഷൻ സ്വാഗതവും പി.പി. സുനിൽകുമാർ നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. സുരേഷ്കുമാർ സന്നിഹിതനായിരുന്നു. എറണാകുളം ബോട്ട് ജെട്ടി പരിസരത്ത് ജില്ല സെക്രട്ടറി കെ.കെ. സുനിൽകുമാർ, പറവൂരിൽ സംസ്ഥാന കമ്മിറ്റി അംഗം സി.കെ. സതീശൻ, പെരുമ്പാവൂരിൽ ജില്ല പ്രസിഡൻറ് കെ.എ. അൻവർ, കൊച്ചിയിൽ ജില്ല ജോയൻറ് സെക്രട്ടറി കെ.എസ്. ഷാനിൽ ആലുവയിലും മൂവാറ്റുപുഴയിലും ജില്ല വൈസ് പ്രസിഡൻറുമാരായ പി.ടി. കൃഷ്ണൻ, പി.എൻ. ഷീല, കോതമംഗലത്ത് ജില്ല ട്രഷറർ ജോഷി പോൾ എന്നിവർ ഉദ്ഘാടനം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story