Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകായംകുളത്തി​െൻറ ഗതാഗത...

കായംകുളത്തി​െൻറ ഗതാഗത പ്രശ്​നങ്ങൾ പരിഹരിക്കും -^മന്ത്രി

text_fields
bookmark_border
കായംകുളത്തി​െൻറ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കും --മന്ത്രി കായംകുളം: നഗരത്തിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുന്ന തരത്തിലാണ് ദേശീയപാത വികസനത്തിൽ പദ്ധതികൾ നടപ്പാക്കുന്നതെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കായംകുളം മർക്കൻറയിൽ വെൽഫെയർ കോഒാപറേറ്റിവ് സൊസൈറ്റിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സി ജങ്ഷനിൽ നാലുവരിപ്പാലം നിർമിക്കും. കൂടാതെ എം.എസ്.എം കോളജ് മുതൽ കൃഷ്ണപുരം വരെ മേൽപാലവും വിഭാവനം ചെയ്യുന്നു. കോടികളുടെ പൊതുമരാമത്ത് വികസനമാണ് കായംകുളത്ത് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യു. പ്രതിഭ ഹരി എം.എൽ.എ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ കൗണ്ടർ ഉദ്ഘാടനവും നഗരസഭ ചെയർമാൻ എൻ. ശിവദാസൻ നിക്ഷേപം സ്വീകരിക്കലും നിർവഹിച്ചു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു മുഖ്യപ്രഭാഷണം നടത്തി. ആലപ്പി സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ എം.എ. അലിയാർ, സി.പി.എം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം കെ.എച്ച്. ബാബുജാൻ, എ.ആർ.പി.സി ജില്ല കൺവീനർ പി. ഗാനകുമാർ, വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡൻറ് ഒ. അഷറഫ്, സെക്രട്ടറി ടി.വി. ബിജു, സംസ്ഥാന ജോയൻറ് സെക്രട്ടറി സി.കെ. ജലീൽ, സംഘം പ്രസിഡൻറ് ഇ. അബ്ദുൽ സമീർ, സഹകരണ സംഘം ജോ. രജിസ്ട്രാർ ഷാജി ജോർജ്, എസ്. ബീന, വി. വിദ്യ, കെ. ഹരികുമാർ, െഎ. ഹസൻകുഞ്ഞ്, ലീല ഗോകുൽ, നമ്പലശേരിൽ ഷാഹുൽ ഹമീദ്, ടി.എ. നാസർ, എ.എ. വാഹിദ് എന്നിവർ സംസാരിച്ചു. പരുമല തീർഥാടനത്തിന് തുടക്കമായി മാന്നാർ: പരുമല പെരുന്നാളിന് കൊടിയേറിയതോടെ പരുമല തീർഥാടന വാരാഘോഷത്തിനും തുടക്കമായി. പ്രധാന പെരുന്നാൾ ഒന്നും രണ്ടിനും ആണെങ്കിലും കൊടിയേറുന്ന നാൾ മുതൽ നടക്കുന്ന വിവിധ ചടങ്ങുകളിൽ പങ്കെടുക്കാൻ നിരവധി വിശ്വാസികൾ പുരുമലയിലേക്ക് എത്തും. പരുമല തീർഥാടന വാരാഘോഷ സമ്മേളനം മന്ത്രി മാത്യു ടി. തോമസ് ഉദ്ഘാടനം ചെയ്തു. നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്തമാരായ ഡോ. യാക്കോബ് മാർ ഐറേനിയോസ്, തോമസ് മാർ അത്താനാസിയോസ് എന്നിവർ പ്രഭാഷണം നടത്തി. ഡോ. വൽസൻ തമ്പു മുഖ്യപ്രഭാഷണം നടത്തി. പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുര്യാക്കോസ്, സഭ സെക്രട്ടറി ബിജു ഉമ്മൻ, പരുമല കൗൺസിൽ അംഗങ്ങളായ സൈമൺ കെ. വർഗീസ്, എ. തോമസ് ഉമ്മൻ അരികുപുറം, മാത്യു, യോഹന്നാൻ ഈശോ എന്നിവർ സംസാരിച്ചു. വൈദ്യുതി മുടങ്ങും മുഹമ്മ: മുഹമ്മ സെക്ഷൻ പരിധിയില്‍ അമ്പലമുക്ക്, ആലാഞ്ചേരി എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് 5.30 വരെയും പാതിരപ്പള്ളി സെക്ഷനിലെ ഉള്ളാടത്തറ ട്രാന്‍സ്‌ഫോര്‍മറില്‍ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുവരെയും വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story