Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോൺഗ്രസ്​ നേതാവ്​...

കോൺഗ്രസ്​ നേതാവ്​ വാസുദേവ ശർമക്ക്​ നാടി​െൻറ അന്ത്യാഞ്​ജലി

text_fields
bookmark_border
(ചിത്രം എ.പി 54) ചെങ്ങന്നൂർ: അധികാര രാഷ്ട്രീയത്തിൽനിന്ന് ഒഴിവായി മറ്റുള്ളവർക്ക് അവസരങ്ങൾ സൃഷ്ടിച്ചുകൊടുത്ത കോൺഗ്രസ് തറവാട്ടിലെ തലമുതിർന്ന നേതാവ് കെ.എസ്. വാസുദേവ ശർമക്ക് നാടി​െൻറ അന്ത്യാഞ്ജലി. ആലപ്പുഴയിലെ തലമുതിർന്ന നേതാവുകൂടിയായ 83കാരനായ വാസുദേവ ശർമ ബുധനാഴ്ചയാണ് തിരുവനന്തപുരത്ത് നിര്യാതനായത്. കുടുംബവീടായ ചെങ്ങന്നൂർ വെൺമണി കല്ലമൺ മഠത്തിൽ ശങ്കരനിലയത്തിലേക്ക് കൊണ്ടുവന്ന മൃതദേഹം പൊതുദർശനത്തിന് വെച്ചു. ജീവിതത്തി​െൻറ താനാതുറകളിൽപെട്ട ആയിരക്കണക്കിനാളുകൾ ആദരാഞ്ജലികളർപ്പിച്ചു. രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ, മന്ത്രിമാരായ പി. തിലോത്തമൻ, കടന്നപ്പള്ളി രാമചന്ദ്രൻ, മാത്യു ടി. തോമസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആേൻറാ ആൻറണി എം.പി, കെ.പി.സി.സി മുൻ പ്രസിഡൻറുമാരായ, തെന്നല ബാലകൃഷ്ണപിള്ള, വി.എം. സുധീരൻ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.സി. ജോസഫ്, ഐഷ പോറ്റി, ദേവസ്വം ബോർഡ് അംഗങ്ങളായ അജയ് തറയിൽ, കെ. രാഘവൻ, കമീഷണർ ടി.പി. രാമരാജ പ്രസാദ്, ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത, കെ.പി.സി.സി വക്താവ് രാജ്മോഹൻ ഉണ്ണിത്താൻ, ടി. ശരത്ചന്ദ്രപ്രസാദ്, ബെന്നി ബഹനാൻ, തമ്പാനൂർ രവി, പഴകുളം മധു തുടങ്ങിയവർ ആദരാഞ്ജലികളർപ്പിച്ചു. എ.കെ. ആൻറണിക്കുവേണ്ടി കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ചന്ദ്രശേഖരനുവേണ്ടി വൈസ് പ്രസിഡൻറ് വി. ബൈജുവും പുഷ്പചക്രം സമർപ്പിച്ചു. വൈകീട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കരിച്ചു. തുടർന്ന് കല്യാത്ര കവലയിൽ ചേർന്ന അനുശോചന സമ്മേളനം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തു. ഡി.ഡി.സി പ്രസിഡൻറ് എം. ലിജു അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, കെ.പി.സി.സി ഭാരവാഹികളായ ബി. ബാബുപ്രസാദ്, കെ.പി. ശ്രീകുമാർ, മാന്നാർ അബ്ദുൽ ലത്തീഫ്, കെ.എൻ. വിശ്വനാഥൻ, ഡി. വിജയകുമാർ, എബി കുര്യാക്കോസ്, യു.ഡി.എഫ് ജില്ല ചെയർമാൻ എം. മുരളി, മുൻ എം.എൽ.എമാരായ കെ.എ. ചന്ദ്രൻ, ശോഭന ജോർജ്, കെ.കെ. ഷാജു, മുൻ മന്ത്രിമാരായ ബിനോയ് വിശ്വം, പന്തളം സുധാകരൻ, യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികളായ ഗിരീഷ് ഇലഞ്ഞിമേൽ, ജോർജ് തോമസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story