Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജി.എസ്​.ടി: ചെറുകിട...

ജി.എസ്​.ടി: ചെറുകിട സ്വർണവ്യപാരികൾ പ്രതിസന്ധിയിൽ

text_fields
bookmark_border
കൊച്ചി: ജി.എസ്.ടി വിപണിയിലുണ്ടാക്കിയ പ്രത്യാഘാതത്തിൽ ചെറുകിട സ്വർണവ്യപാരികൾ പ്രതിസന്ധിയിൽ. വ്യാപാരം പ്രതിസന്ധിയിലായതോടെ കടുത്ത സാമ്പത്തിക ബാധ്യതയിലേക്കാണ് നീങ്ങുന്നതെന്ന് വ്യാപാരികൾ പറയുന്നു. നിലവിൽ ബാങ്കുകളിൽ നിന്നടക്കം ഉന്നതസ്ഥാപനങ്ങളിൽ നിന്ന് ഒരുകിലോ വീതമുള്ള സ്വർണകട്ടികളാണ് വ്യാപാരികൾക്ക് ലഭിക്കുന്നത്. ചെറിയ ബാറുകളായി ലഭ്യമല്ല. ഒരു കട്ടിക്കാവെട്ട 30ലക്ഷത്തോളമാണ് വില. ഒരുകിലോ കട്ടിവാങ്ങുേമ്പാൾ മൂന്ന് ശതമാനമാണ് നികുതി. വൻകിട വ്യാപാരികളിൽ നിന്ന് ചില്ലറയായി സ്വർണം വാങ്ങി വ്യാപാരത്തിലേർപ്പെടുന്ന ഇവർക്ക് ജി.എസ്.ടി ഇൻപുട്ട് ടാക്സ് ലഭ്യമല്ലാത്തതും വിനയായി. വൻകിട വ്യാപാരികൾ ചില്ലറ വില മൂന്ന് ശതമാനം ഉയർത്തണമെന്നാണ് ചെറുകിടക്കാരുടെ ആവശ്യം. കേരളത്തിൽ നികുതി നൽകുന്ന ആറായിരം രജിസ്റ്റേർഡ് സ്വർണ വ്യാപാരികളുണ്ട്. ഇവരിൽ 70 ശതമാനവും ചെറുകിടക്കാരാണെന്ന് ഒാൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ മുൻ ജില്ല പ്രസിഡൻറ് ജയിംസ് ജോസ് 'മാധ്യമ'ത്തോട് പറഞ്ഞു. പലരും ചെറുകിട സമ്പാദ്യപദ്ധതികൾ മുൻനിർത്തി റിക്കറിങ് ഡെപോസിറ്റുകളിലൂടെയാണ് പ്രവർത്തനചെലവ് കണ്ടെത്തിയിരുന്നത്. നിലവിലെ സാഹചര്യത്തിൽ ഇതും വെല്ലുവിളിയാണ്. സ്വർണക്കടത്ത് വ്യാപകമാകുന്നതിന് പിന്നിൽ കൂടിയ നികുതിക്ക് വലിയ പങ്കുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വിദേശത്തുനിന്ന് കേരളത്തിൽ സ്വർണമെത്തുേമ്പാൾ ഇൻറഗ്രേറ്റഡ് ഗുഡ്സ് ആൻറ് സർവീസസ് ടാക്സും പത്ത് ശതമാനം ഇറക്കുമതി നികുതിയുമടക്കം 13 ശതമാനമാണ് ആകെ നികുതി. ഇറക്കുമതി നികുതി ആറ് ശതമാനമായി കുറച്ചാൽ ലാഭം കുറയുമെന്നതിനാൽ കള്ളക്കടത്ത് തടയാമെന്ന് ജ്വല്ലറി ഉടമകൾ പറയുന്നു. നൂറുഗ്രാമി​െൻറയും മറ്റും സ്വർണ ബിസ്കറ്റുകൾ വിതരണകേന്ദ്രങ്ങളിൽ ലഭ്യമാക്കിയാൽ ചെറുകിട വ്യാപാരികളെ ഇൻപുട്ട് ക്രെഡിറ്റി​െൻറ പരിധിയിൽ കൊണ്ടുവരാം. ജി.എസ്.ടി വന്ന ശേഷം ചെറുകിട ജ്വല്ലറികളിൽനിന്ന് സ്വർണം വാങ്ങുന്ന പലരും ബില്ല് കൈപ്പറ്റാറില്ല. ഡിസ്കൗണ്ട് മേളകളിലൂടെ ഉപേഭാക്താക്കളെ ആകർഷിക്കുന്ന വൻകിട ജ്വല്ലറി ഗ്രൂപ്പുകൾ ഇതരസംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമുള്ള ലാഭം ഉപയോഗിച്ചാണ് നഷ്ടം നികത്തുന്നത്. ബിനോയ് തോമസ്
Show Full Article
TAGS:LOCAL NEWS 
Next Story