Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുന്നപ്ര^വയലാർ...

പുന്നപ്ര^വയലാർ രക്തസാക്ഷി വാരാചരണം ഇന്ന്​ സമാപിക്കും

text_fields
bookmark_border
പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണം ഇന്ന് സമാപിക്കും ചേർത്തല: പുന്നപ്ര-വയലാർ രക്തസാക്ഷി വാരാചരണം വെള്ളിയാഴ്ച സമാപിക്കും. രാവിലെ ഏഴിന് ആലപ്പുഴ വലിയചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് വി.എസ്. അച്യുതാനന്ദനും ഒമ്പതിന് മേനാശ്ശേരി രക്തസാക്ഷി മണ്ഡപത്തിൽനിന്ന് കെ.കെ. ഗംഗാധരനും തെളിച്ച് അത്ലറ്റുകൾക്ക് കൈമാറുന്ന ദീപശിഖ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി 11ന് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ എത്തിച്ചേരും. എൻ.എസ്. ശിവപ്രസാദ് ദീപശിഖ ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിക്കും. വൈകീട്ട് മൂന്നിന് വിദ്വാൻ കെ. രാമകൃഷ്ണ​െൻറ അധ്യക്ഷതയിൽ വയലാർ രാമവർമ അനുസ്മരണ സമ്മേളനം നടക്കും. അഞ്ചിന് പൊതുസമ്മേളനത്തിൽ വി.എസ്. അച്യുതാനന്ദൻ, മന്ത്രിമാരായ ടി.എം. തോമസ് ഐസക്, ഇ. ചന്ദ്രശേഖരൻ, ജി. സുധാകരൻ, പി. തിലോത്തമൻ, സി.പി.എം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എം.എ. ബേബി, എസ്. രാമചന്ദ്രൻ പിള്ള, സി.പി.ഐ നേതാവ് കെ.ഇ. ഇസ്മായിൽ തുടങ്ങിയവർ പെങ്കടുക്കും. എൻ.എസ്. ശിവപ്രസാദ് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story