Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയലാർ സ്​മാരകം...

വയലാർ സ്​മാരകം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച്​ സ്​മൃതിയാത്ര

text_fields
bookmark_border
ചേര്‍ത്തല: അനശ്വര കവി വയലാറി​െൻറ സ്മാരകമായ ചന്ദ്രകളഭം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് വയലാര്‍ ഫാന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച സ്മൃതിയാത്ര സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധ കൂട്ടായ്മയായി. വയലാറി​െൻറ ചരമവാര്‍ഷികം പ്രമാണിച്ചാണ് യാത്ര സംഘടിപ്പിച്ചത്. നാടകാചര്യന്‍ എസ്.എല്‍.പുരം സദാനന്ദ​െൻറ സ്മൃതിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച യാത്ര വയലാര്‍ രാഘവപറമ്പിലെ സ്മൃതിമണ്ഡപത്തില്‍ സമാപിച്ചു. വയലാറി​െൻറ ഭാര്യ ഭാരതി തമ്പുരാട്ടിയും മകന്‍ ശരത്ചന്ദ്രവര്‍മയും കുടുംബാംഗങ്ങളും ചേര്‍ന്ന് യാത്രയെ വരവേറ്റു. നിര്‍മാണം പൂര്‍ത്തിയാകാത്ത 'ചന്ദ്രകളഭം' അങ്കണത്തില്‍ ചേര്‍ന്ന അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ചേര്‍ത്തല യൂനിയന്‍ കണ്‍വീനര്‍ കെ.കെ. മഹേശന്‍ ഉദ്ഘാടനം ചെയ്തു. കവയിത്രി ഗീത തുറവൂര്‍ അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ പ്രസിഡൻറ് ടി.പി. സുന്ദരേശന്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി കരപ്പുറം രാജശേഖരന്‍, വെട്ടക്കല്‍ മജീദ്, സര്‍ജു കളവങ്കോടം, ടി.വി. ഹരികുമാര്‍, വിനയകുമാര്‍ തുറവൂര്‍, ഹരി ഏറ്റുമാനൂര്‍ എന്നിവര്‍ സംസാരിച്ചു. രുഗ്മ രാജഗോപാല്‍ വയലാര്‍ ഗാനത്തി​െൻറ നൃത്താവിഷ്‌കാരവും ഗോഡ്‌സണ്‍ കാവ്യാലാപനവും നടത്തി. സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് ചന്ദ്രകളഭത്തി​െൻറ നിര്‍മാണം തുടങ്ങി എട്ടുവർഷം പിന്നിട്ടിട്ടും ഇതേവരെ പൂര്‍ത്തിയായില്ല. പണിതുയര്‍ത്തിയ കെട്ടിടം നശിക്കുകയാണ്. രൂപകല്‍പന പ്രകാരം പൂര്‍ണമാക്കാനോ സംരക്ഷിക്കാനോ ബന്ധപ്പെട്ടവര്‍ തയാറാകാത്തതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. ചന്ദ്രകളഭം പൂര്‍ത്തിയാക്കാത്ത വയലാര്‍ ട്രസ്റ്റ് കവിയോടും സമൂഹത്തോടും അനാദരവാണ് കാട്ടുന്നതെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കരപ്പുറം രാജശേഖരന്‍ പറഞ്ഞു. കേരള യൂനിവേഴ്സിറ്റി നോർത് സോൺ കബഡി മത്സരം തുടങ്ങി അമ്പലപ്പുഴ: കേരള യൂനിവേഴ്സിറ്റി നോർത് സോൺ കബഡി ചാമ്പ്യൻഷിപ്പിന് അമ്പലപ്പുഴ ഗവ. കോളജിൽ തുടക്കമായി. കൊല്ലം, ആലപ്പുഴ ജില്ലകളിലെ കോളജുകളിൽ നിന്നുള്ള 64 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച സമാപിക്കും. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവരെ തിരുവനന്തപുരത്ത് നടക്കുന്ന ഇൻറർസോൺ മത്സരത്തിൽ പങ്കെടുപ്പിക്കും. 34 കോളജുകളിൽ നിന്നുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. വ്യാഴാഴ്ച നടന്ന മത്സരത്തിൽ കൊട്ടിയം മന്നം എൻ.എസ്.എസ് കോളജ്, കൊല്ലം എസ്.എൻ കോളജ്, ചാത്തന്നൂർ എസ്.എൻ കോളജ്, ചേർത്തല എസ്.എൻ കോളജ് എന്നീ ടീമുകൾ സെമിഫൈനലിലെത്തി. വെള്ളിയാഴ്ച സെമിഫൈനലും ഫൈനൽ മത്സരങ്ങളും നടക്കും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രജിത്ത് കാരിക്കൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ മിനി എം. രാജൻ അധ്യക്ഷത വഹിച്ചു. കബഡി മത്സര ജനറൽ കൺവീനർ ജയരാജ്, കോളജ് യൂനിയൻ ചെയർമാൻ അഖിൽ ആർ. പിള്ള എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story