Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചേർത്തലയിയിലെ ഡി.ജെ...

ചേർത്തലയിയിലെ ഡി.ജെ പാർട്ടി അനുവദിക്കില്ലെന്നാണ്​ പൊലീസ്​ നിലപാടെന്ന്​

text_fields
bookmark_border
ചേർത്തല: ചേർത്തല നഗരത്തിൽ 29ന് നടത്തുമെന്ന് പ്രചരിപ്പിക്കുന്ന ഡി.ജെ പാർട്ടി നടത്താൻ അനുവദിക്കില്ലെന്നാണ് പൊലീസ് നിലപാടെന്ന് വെൽഫെയർ പാർട്ടി നേതാക്കൾ പറഞ്ഞു. ചേർത്തല എസ്.െഎ, ഡിവൈ.എസ്.പി എന്നിവരെ ഇതുസംബന്ധിച്ച് കാണുകയും വിഷയത്തി​െൻറ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തതി​െൻറ അടിസ്ഥാനത്തിലാണ് തീരുമാനം. പരിപാടിയുടെ വേദിയായി പറയുന്ന ട്രാവൻകൂർ പാലസ് ഉടമകൾക്കും ഇത്തരം ഒരു പരിപാടി അറിയിെല്ലന്ന് അറിയിച്ചിട്ടുണ്ട്. തങ്ങളുടെ സ്ഥാപനത്തി​െൻറ പേരുവെച്ച് ഡി.ജെ പാർട്ടിയുടെ പ്രചാരണം നടത്തിയവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും ട്രാവൻകൂർ പാലസ് അധികൃതർ അറിയിച്ചു. നവ മാധ്യമങ്ങളിലൂടെയും പോസ്റ്ററിലൂടെയുമാണ് സംഘാടകർ ഡി.ജെ പാർട്ടിക്കായി പ്രചാരണം നടത്തുന്നത്. പോസ്റ്ററിൽ നൽകിയ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ 29ന് പരിപാടി പറഞ്ഞിരിക്കുന്ന സ്ഥലത്തുതന്നെ നടക്കുമെന്നാണ് അവർ പറയുന്നതെന്നും വെൽഫെയർ പാർട്ടി നേതാക്കൾ പറഞ്ഞു. പരീക്ഷണാർഥം ടിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ പൂർണമായും വിറ്റഴിച്ചെന്നും വേണമെങ്കിൽ വെയിറ്റിങ് ലിസ്റ്റിൽ ഇടാമെന്നുമാണ് പറഞ്ഞത്. വിവരം ചേർത്തല പൊലീസ് അധികാരികളെ അറിയിച്ചു. അനുവാദം നൽകില്ലെന്നാണ് ചേർത്തല സി.ഐ പറഞ്ഞതെന്ന് വെൽഫെയർ പാർട്ടി അരുക്കുറ്റി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ.എ. അസ്ലമും പാണാവള്ളി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സത്താർ ആന്നലത്തോടും വ്യക്തമാക്കി. മദ്യനയം തിരുത്തുംവരെ സമരം -ജനകീയ മുന്നണി ആലപ്പുഴ: ചേർത്തലയിൽ വൻകിട ഹോട്ടലുകൾ കേന്ദ്രീകരിച്ച് നടത്തുമെന്ന് പറയുന്ന ഡി.ജെ (ഡാൻസ് ജോക്കി) േപ്രാഗ്രാം തടയണമെന്നും പരിപാടിയെ സംബന്ധിച്ച് അന്വേഷിക്കണമെന്നും കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ല നേതൃസമ്മേളനം ആവശ്യപ്പെട്ടു. കേരളത്തെ മദ്യത്തിൽ മുക്കാനുള്ള സർക്കാറി​െൻറ മദ്യനയത്തിനെതിരെ തിരുവനന്തപുരത്ത് നടത്തിയ പ്രകടനത്തിൽ പങ്കെടുത്ത ഗാന്ധിയൻ ഗോപിനാഥൻ നായരുടെ നേർക്ക് അകാരണമായി ജലപീരങ്കി പ്രയോഗിച്ച് ആക്രമണം നടത്തിയതിൽ യോഗം പ്രതിഷേധിച്ചു. അന്യായമായി നടത്തിയ ആക്രമണം സംബന്ധിച്ച് അന്വേഷണം നടത്തുകയും കുറ്റക്കാരുടെ മേൽ കർശന നടപടി സ്വീകരിക്കുകയും വേണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേരളപ്പിറവി ദിനത്തിൽ സർക്കാറി​െൻറ മദ്യനയത്തിൽ പ്രതിഷേധിച്ച് കരിദിനമായി ആചരിക്കുമെന്നും ആലപ്പുഴ നഗരചത്വരം കേന്ദ്രീകരിച്ചെത്തുന്ന പ്രവർത്തകർ ജാഥയായി കലക്ടറേറ്റിലേക്ക് നീങ്ങി ധർണ നടത്താനും തീരുമാനിച്ചു. കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധസൂചകമായി കറുത്ത കൊടിയും പിടിച്ചാണ് പ്രവർത്തകർ ജാഥയായി നീങ്ങുക. യോഗത്തിൽ ജില്ല പ്രസിഡൻറ് എസ്. കൃഷ്ണൻകുട്ടി അധ്യക്ഷത വഹിച്ചു. എം.പി. ഗോവിന്ദൻകുട്ടി നായർ ഉദ്ഘാടനം ചെയ്തു. ബേബി പാറക്കാടൻ, അഡ്വ. എം.എ. ബിന്ദു, ജോർജ് കാരാച്ചിറ, എം.ഡി. സലിം, കെ.ജെ. പൗലോസ്, കെ.എം. ജയസേനൻ, അഡ്വ. ഒ. ഉണ്ണിരാജൻ, ടി.എ. റഷീദ്, മണിയമ്മ മാധവൻ, എം.ജെ. ഉമ്മച്ചൻ, ഓമന ഗോപിദാസ്, കെ.ജെ. ആൻറണി, അരുൺ സൂര്യഗായത്രി, വി.ഡി. സുനിൽകുമാർ, എസ്. സുവർണകുമാരി, എം.ജെ. തങ്കച്ചൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story