Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാലം പുനർനിർമാണം...

പാലം പുനർനിർമാണം ആരംഭിച്ചു

text_fields
bookmark_border
അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്തിലെ കാക്കത്തുരുത്ത് ദ്വീപിനെ എരമല്ലൂരുമായി ബന്ധിപ്പിക്കുന്ന പാലത്തി​െൻറ പുനർ നിർമാണത്തിന് പ്രാരംഭ നടപടി തുടങ്ങി. അഞ്ച് വർഷം മുമ്പ് യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പാലത്തിന് ശിലയിടുകയും നിർമാണ പ്രവൃത്തി ആരംഭിക്കുകയും ചെയ്തെങ്കിലും സ്ഥലത്തെ ചൊല്ലിയുള്ള തർക്കം മൂലം പണി നിലച്ചു. സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ തൂണുകൾ നിർമിക്കാൻ നീക്കം തുടങ്ങിയപ്പോൾ ഉടമ കോടതിയിൽനിന്ന് സ്റ്റേ വാങ്ങി. ഇതോടെ പാലം പ്രവൃത്തി നിലച്ചു. നിർമാണ സാമഗ്രികളുമായി കരാറുകാരൻ സ്ഥലം വിടുകയും ചെയ്തു. സ്വകാര്യ വ്യക്തിയിൽനിന്ന് പാലത്തിനുള്ള സ്ഥലം വിലയ്ക്ക് വാങ്ങാൻ കലക്ടർക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ടെന്ന് എ.എം. ആരിഫ് എം.എൽ.എ പറഞ്ഞു. കാർട്ടബിൾ പാലമായിരുന്നു പഴയ സങ്കൽപം. എന്നാൽ, പുതിയ പാലം രണ്ട് വാഹനങ്ങൾക്ക് ഒരേസമയം കടന്നുപോകാനുള്ള തരത്തിലാണ്. നിലവിലെ തൂണുകൾ പുതിയ പാലത്തിന് യോജിക്കുമോയെന്ന് പരിശോധിക്കും. പുതിയ പാലത്തിന് മണ്ണുപരിശോധനയും സൈറ്റ് സർവേയും തുടങ്ങി. ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കും. ഇതിനുശേഷം പാലത്തി​െൻറ ഡിസൈൻ തയാറാക്കി ടെൻഡർ ക്ഷണിക്കും. 2018 മാർച്ചോടെ പുതിയപാലത്തിന് ശിലയിടും. എറണാകുളത്തെ എ.എസ് കൺസൾട്ടന്‍സിയാണ് മണ്ണുപരിശോധനയും സൈറ്റ് സർവേയും നടത്തുന്നത്. ഇതിനുവേണ്ടി 18.5 ലക്ഷം അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 20 കോടിയാണ് കാക്കത്തുരുത്ത് പാലത്തിനായി വകയിരുത്തിയത്. കേരള ഇൻഫാസ്ട്രക്ചറൽ ഇൻവെസ്റ്റ്മ​െൻറ് ഫണ്ട് ബോർഡിൽ നിന്നാണ് തുക അനുവദിക്കുന്നത്. പാലം നിർമിക്കുന്ന സ്ഥലം പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ റിജോ തോമസ് മാത്യു, അസി. എൻജിനീയർ എം.എസ്. സച്ചിൻ എന്നിവർ സന്ദർശിച്ചു. എ.എം. ആരിഫ് എം.എൽ.എ, പഞ്ചായത്ത് അംഗം ബിനുമോൾ എന്നിവരും ഒപ്പമുണ്ടായിരുന്നു. മണ്ണുപരിശോധനയും സൈറ്റ് സർവേയും പൂർത്തിയാക്കി കഴിഞ്ഞാൽ ഒന്നരമാസത്തിനകം രൂപരേഖയും എസ്റ്റിമേറ്റും തയാറാക്കുമെന്ന് ബന്ധപ്പെട്ട എൻജിനീയർമാർ പറഞ്ഞു. പുതിയ പാലവുമായി ബന്ധിപ്പിച്ച റോഡുകൾ ടൈൽപാകി മനോഹരമാക്കും. ലോകത്തിലെ 25 പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് കാക്കത്തുരുത്ത് ദ്വീപ്. 350ലധികം കുടുംബങ്ങൾ ദ്വീപിൽ അധിവസിക്കുന്നുണ്ട്. അധ്യാപികയെ നടുേറാഡിൽ ഒാേട്ടാൈഡ്രവർമാർ ഇറക്കിവിട്ടെന്ന് പരാതി കുട്ടനാട്: സ്‌കൂളിലേക്കുള്ള യാത്രക്കിടെ ഒരുപറ്റം ഓട്ടോഡ്രൈവർമാർ ചേർന്ന് അധ്യാപികയെ ഓട്ടോയിൽനിന്നും നടുറോഡിൽ ഇറക്കിവിട്ടതായി പരാതി. ചെറുകര എസ്.എൻ.ഡി.പി സ്‌കൂളിലെ അധ്യാപികയാണ് അപമാനിക്കപ്പെട്ടതായി പരാതിപ്പെട്ടത്. കാവാലം സ്റ്റാൻഡിലോടുന്ന ഓട്ടോറിക്ഷ തൊഴിലാളികൾക്കെതിരെ കൈനടി പൊലീസിൽ ഇതുസംബന്ധിച്ച് സ്കൂൾ മാനേജ്‌മ​െൻറ് പരാതി നൽകി. കുട്ടനാട്ടിലെ മറ്റ് ഓട്ടോ സ്റ്റാൻഡുകളിലെപ്പോലെ പല യാത്രക്കാർ ചേർന്ന് അടുത്ത ജങ്ഷനിലേക്ക് യാത്രചെയ്യുന്നതിനുള്ള കൂലി പങ്കിട്ടുനൽകുന്ന രീതി കൈനടി, കാവാലം സ്റ്റാൻഡുകളിൽ നിലവിലില്ല. സാധാരണക്കാരായ യാത്രക്കാർക്ക് 50 രൂപ മുടക്കിയുള്ള യാത്ര അപ്രാപ്യമാണ്. ഈ സാഹചര്യത്തിൽ കുറച്ചുദൂരം മാറിനിന്ന് കൈനടിയിൽനിന്നും കാവാലത്തുനിന്നുമുള്ള റിട്ടേൺ ഓട്ടോയിൽ പത്തുരൂപ നൽകി യാത്രചെയ്യുന്ന രീതിയാണുള്ളത്. ഇതുസംബന്ധിച്ച് കൈനടി, കാവാലം സ്റ്റാൻഡിലെ ഓട്ടോറിക്ഷക്കാർ തമ്മിൽ പലതവണ തർക്കം ഉണ്ടായിട്ടുണ്ട്. അധ്യാപിക ലിസ്യുവിലേക്ക് പോകുന്ന റോഡ് ആരംഭിക്കുന്ന ജങ്ഷനിലെത്തി അവിടെനിന്നും റിട്ടേൺ ഓട്ടോറിക്ഷയിലാണ് യാത്ര ചെയ്തിരുന്നത്. ചൊവ്വാഴ്ച ഓട്ടോയിൽ കയറി യാത്ര ആരംഭിക്കുന്നതിനിടെ പിന്നാലെയെത്തിയ കാവാലം സ്റ്റാൻഡിലെ ചില തൊഴിലാളികൾ ഓട്ടോ ഓടിച്ചിരുന്നയാളിനുനേരെ തട്ടിക്കയറുകയും യാത്രക്കാരിയായ അധ്യാപികയെ റോഡിലിറക്കിപ്പിക്കുകയുമായിരുന്നത്രെ. അടുത്ത ദിവസവും ഇതേ സംഭവം ആവർത്തിച്ചതോടെ സ്‌കൂൾ അധികൃതർ കൈനടി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് സ്‌കൂളിലെ വിദ്യാർഥികൾ ചെറുകരയിൽ പ്രതിഷേധ പ്രകടനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story