Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമ​തനിരപേക്ഷതക്ക്​...

മ​തനിരപേക്ഷതക്ക്​ ഭീഷണിയായ ഇരുട്ടി​െൻറ ശക്തികളെ തടയണം ^വി.എസ്​

text_fields
bookmark_border
മതനിരപേക്ഷതക്ക് ഭീഷണിയായ ഇരുട്ടി​െൻറ ശക്തികളെ തടയണം -വി.എസ് ഹരിപ്പാട്: മതനിരപേക്ഷ സമൂഹത്തിന് അപകടമുണ്ടാക്കാൻ ഇരുട്ടി​െൻറ ശക്തികൾ പ്രവർത്തിക്കുന്നത് തടയണമെന്ന് ഭരണപരിഷ്കരണ കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. കാട്ടിൽ മാർക്കറ്റ് സൗഹാർദോദയം സാംസ്കാരിക സംഘടനയുടെ 30-ാം വാർഷിക ചടങ്ങിൽ ആദരം ഏറ്റുവാങ്ങി വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിതരും ന്യൂനപക്ഷവും അടങ്ങിയ സമൂഹത്തിന് എതിരെയാണ് ഇരുട്ടി​െൻറ ശക്തികളുടെ പ്രവർത്തനം. ഇത് തടയാൻ സമൂഹം ഒന്നിക്കണം. സൗഹാർദോദയം സാംസ്കാരിക സംഘടന യുവാക്കളുടേതാണ്. കാലത്തി​െൻറ മാറ്റം ഉൾക്കൊണ്ട് സവിശേഷ പ്രവർത്തനമാണ് ഈ സംഘടന ചെയ്യുന്നത് -അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വി.എസിനെ പൊന്നാട അണിയിച്ചു. വി.എസ് മാതൃകപുരുഷനാെണന്നും അധികാരമുണ്ടെങ്കിലും ഇല്ലെങ്കിലും ആദർശ പോരാട്ടം തുടരുന്നുെണ്ടന്നും ചെന്നിത്തല പറഞ്ഞു. കുമാരപുരം പഞ്ചായത്ത് പ്രസിഡൻറ് എസ്. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. എം. സത്യപാലൻ, എ.കെ. രാജൻ, ബിജു കൊല്ലശേരി എന്നിവർ സംസാരിച്ചു. കെ. രാജേന്ദ്രൻ സ്വാഗതവും റോവിഷ്കുമാർ നന്ദിയും പാഞ്ഞു. കവിയരങ്ങിൽ മുതുകുളം ജി.കെ. നമ്പൂതിരി, കെ.എം. പങ്കജാക്ഷൻ, ഹരിപ്പാട് അബ്ദുൽ റസാഖ്, സത്യശീലൻ, ഭാൻ ഷായ് മോഹൻ, ഗീതാകുമാരി, അബ്ദുൽ ലത്തീഫ് പതിയാങ്കര, കരുവാറ്റ വിശ്വൻ, എം. രവീന്ദ്രൻ വൈദ്യൻ, സുഭാഷ് ബാബു എന്നിവർ കവിത അവതരിപ്പിച്ചു. പട്ടാപ്പകൽ വയോധികയെ ആക്രമിച്ച് ആഭരണം കവർന്നു ചെങ്ങന്നൂർ: പട്ടാപ്പകൽ വയോധികയെ ക്രൂരമായി ആക്രമിച്ച് ഒന്നര പവ​െൻറ ആഭരണം കവർന്നു. പുത്തൻകാവ് തട്ടയിൽ വീട്ടിൽ പരേതനായ ടി.വി. വർഗീസി​െൻറ ഭാര്യ തങ്കമ്മ വർഗീസിനാണ് (81) മോഷ്ടാക്കളുടെ ക്രൂരമർദനം ഏറ്റത്. കഴിഞ്ഞദിവസം വൈകീട്ട് നാലിന് അങ്ങാടിക്കൽ സ​െൻറ് ആനീസ് സ്കൂളിന് സമീപം ശവക്കോട്ട ഭാഗത്തായിരുന്നു സംഭവം. പുത്തൻകാവിെല വീട്ടിൽനിന്ന് സമീപെത്ത പുരയിടത്തിലേക്ക് പോകുേമ്പാൾ വഴിയിൽ ബൈക്കിൽനിന്ന് ഇറങ്ങിവന്ന ഒരാൾ തങ്കമ്മയോട് വീട് അന്വേഷിക്കുകയും ഉടൻ ഇടിച്ചുവീഴ്ത്തുകയും ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ വലത് കണ്ണിന് മുകളിലും ഇരുകാൽ മുട്ടിനും ഇടതുകൈക്കും സാരമായ മുറിവുണ്ട്. ഇവർ ധരിച്ചിരുന്ന ചട്ടയും മുണ്ടും വലിച്ചുകീറി. കഴുത്തിലണിഞ്ഞിരുന്ന ഒന്നര പവ​െൻറ മാല പൊട്ടിച്ചശേഷം ബൈക്കിലെത്തിയ ആളോടൊപ്പം ഇയാൾ രക്ഷപ്പെടുകയായിരുന്നു. തങ്കമ്മയുടെ നിലവിളികേട്ട് ആൾക്കാർ ഓടിക്കൂടിയപ്പോഴേക്കും പ്രതികൾ സ്ഥലംവിട്ടിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ മാലക്കരയിെല സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. തങ്കമ്മയുടെ പരാതി പ്രകാരം പൊലീസ് മൊഴിയെടുത്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story