Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസിനിമ ലൊക്കേഷനിലെ...

സിനിമ ലൊക്കേഷനിലെ അതിക്രമം: മേക്കപ്​ ആർട്ടിസ്​റ്റ്​ വനിത കമീഷനെ സമീപിച്ചു

text_fields
bookmark_border
കൊച്ചി: സിനിമ ലൊക്കേഷനിൽ അപമാനത്തിനും ഭീഷണിക്കും ഇരയായ സംഭവത്തിൽ മേക്കപ് ആർട്ടിസ്റ്റ് വനിത കമീഷനെ സമീപിച്ചു. െഎ.ജി അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയിൽ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വനിത കമീഷനും മനുഷ്യാവകാശ കമീഷനും പരാതി നൽകിയത്. ഇടപ്പള്ളി സ്വദേശിനിയായ മേക്കപ് ആർട്ടിസ്റ്റാണ് കുമളിയിലെ വില്ലയിൽ അതിക്രമത്തിന് ഇരയായത്. വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന 'പ്രാണ' സിനിമയിൽ നായിക നിത്യ മേനോ​െൻറ മേക്കപ് ആർട്ടിസ്റ്റായി കുമളിയിൽ പ്രവർത്തിക്കുന്നതിനിടെയാണ് ഇവർക്ക് മോശം അനുഭവം ഉണ്ടായത്. താമസിച്ചിരുന്ന മുറിയിൽനിന്ന് വിലപിടിപ്പുള്ള മേക്കപ് സാധനങ്ങൾ അപഹരിച്ചു. അടുത്തദിവസം മുറിയിലെത്തിയപ്പോൾ അതിക്രമത്തിനും മുതിർന്നു. വിവരം അറിഞ്ഞ് പൊലീസ് എത്തിയെങ്കിലും പൊലീസിനോട് പരാതി പറയാൻ അവസരം നൽകാതെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. രാത്രി കാറിൽ കയറ്റി എറണാകുളത്ത് എത്തിക്കുകയും ചെയ്തു. താമസ സ്ഥലത്ത് നടന്ന അതിക്രമത്തിന് പിന്നിൽ പ്രൊഡക്ഷൻ കൺട്രോളറുടെ ഗൂഢാലോചന സംശയിക്കുന്നതായും പരാതിയിലുണ്ട്. എന്നാൽ, മേക്കപ് ആർട്ടിസ്റ്റ് ഹോട്ടലിൽ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയതിനാൽ ഒഴിവാക്കുകയായിരുെന്നന്നാണ് സിനിമപ്രവർത്തകർ പ്രതികരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story