Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉണർവ് ഏഴാം...

'ഉണർവ്' ഏഴാം വർഷത്തിേലക്ക്

text_fields
bookmark_border
ആലങ്ങാട്: കളമശ്ശേരി നിയോജകമണ്ഡലത്തിൽ സർക്കാർ, എയിഡഡ് സ്കൂളുകളിലെ പഠനനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'ഉണർവ്' സമഗ്ര വിദ്യാഭ്യാസ പദ്ധതി ഏഴാം വർഷത്തിലേക്ക്. അക്കാദമിക് പ്രവർത്തനങ്ങളുടെ രണ്ടാംഘട്ടമെന്ന നിലയിൽ ഏറെ മാറ്റങ്ങളോടെയാണ് 2017-18 വർഷത്തെ പദ്ധതി നടപ്പാക്കുന്നത്. ഈ വർഷം നിയോജകമണ്ഡലത്തിൽ പഠനരീതിയിൽ ലോകശ്രദ്ധ നേടുന്ന തരത്തിൽ വിഷ്വലൈസ് പഠനവും ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി 23 പുസ്തകങ്ങളാണ് വിതരണം ചെയ്യുന്നത്. സ്കൂളുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിന് 46 കോടി ചെലവിട്ട് പ്രത്യേക പദ്ധതി നടപ്പാക്കിയിട്ടുണ്ട്. പൊതുവിജ്ഞാനത്തിന് പ്രാമുഖ്യം നൽകുന്നതോടൊപ്പം പാഠപുസ്തകങ്ങളുടെ അധിക ചിന്തയും അധിക പഠനവും ഉണർവ് പുസ്തകത്തിൽ ഉൾപ്പെടുന്നു. പദ്ധതിയുടെ ഉദ്ഘാടനം നവംബർ മൂന്നിന് രാവിലെ പത്തിന് പാനായിക്കുളം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നിർവഹിക്കും. കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല അധ്യക്ഷത വഹിക്കും. നടി സുരഭി ലക്ഷ്മി മുഖ്യാതിഥിയാകും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സി.എ. സന്തോഷ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ സംബന്ധിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story