Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅച്ചടക്ക നടപടി:...

അച്ചടക്ക നടപടി: ബിനാനിപുരം എസ്.ഐയെ എ.ആർ ക്യാമ്പിലേക്ക് മാറ്റി

text_fields
bookmark_border
കടുങ്ങല്ലൂർ: ബിനാനിപുരം എസ്.ഐ സെപ്റ്റോ ജോണിനെ കളമശ്ശേരി എ.ആർ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. പകരം ആലുവ ട്രാഫിക് എസ്.ഐ മുഹമ്മദ് ബഷീറിനെ നിയമിച്ചു. ജ്വല്ലറി ഉടമയെയും ജീവനക്കാരെയും മർദിച്ച് മോഷണക്കുറ്റം സമ്മതിപ്പിക്കുകയും കടയിൽനിന്ന് സ്വർണാഭരണം പിടിച്ചുവാങ്ങിയെന്നുമുള്ള പരാതിയിൽ വ്യാഴാഴ്ച വൈകീട്ടാണ് ഉത്തരവിറക്കിയത്. അച്ചടക്ക നടപടിയുടെ ഭാഗമായി ഐ.ജിയുടെ നിർേദശപ്രകാരം റൂറൽ എസ്.പി എ.വി. ജോർജാണ് നടപടിയെടുത്തത്. ഐ.ജി പി. വിജയ‍​െൻറ നിർേദശപ്രകാരം സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി വി.ജി. രവീന്ദ്രനാഥ് നടത്തിയ അന്വേഷണ റിപ്പോർട്ടി‍​െൻറ അടിസ്ഥാനത്തിലാണ് നടപടി. മോഷണക്കേസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതായും തൊണ്ടിമുതൽ കണ്ടെത്തുന്നതിന് എസ്.െഎ അമിതാവേശം കാണിച്ചെന്നും ഉചിത നടപടിയെടുക്കണമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. പാതാളം കാർത്തിക ജ്വല്ലറി ഉടമ മോഹനൻ, ജീവനക്കാരായ സുബ്രഹ്മണ്യൻ, ബാബു എന്നിവരും വ്യാപാരി വ്യവസായി ഏകോപന സമിതിയും ഐ.ജിക്ക് നൽകിയ പരാതിയെത്തുടർന്നായിരുന്നു അന്വേഷണം.
Show Full Article
TAGS:LOCAL NEWS 
Next Story