Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാർഥി രാഷ്​ട്രീയം...

വിദ്യാർഥി രാഷ്​ട്രീയം ഇല്ലാത്ത കലാലയങ്ങൾ വർഗീയ ശക്​തികളുടെ കേന്ദ്രങ്ങളാകും ^ആൻറണി

text_fields
bookmark_border
വിദ്യാർഥി രാഷ്ട്രീയം ഇല്ലാത്ത കലാലയങ്ങൾ വർഗീയ ശക്തികളുടെ കേന്ദ്രങ്ങളാകും -ആൻറണി കൊച്ചി: കലാലയങ്ങളിൽ വിദ്യാർഥി രാഷ്ട്രീയം നിരോധിച്ച നടപടി തിരുത്തണമെന്ന് മുൻ പ്രതിരോധ മന്ത്രി എ.കെ. ആൻറണി. കലാലയങ്ങൾ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള ഇടങ്ങളാകണമെന്നും വിദ്യാർഥി രാഷ്ട്രീയമില്ലാത്ത കലാലയങ്ങൾ പട്ടാള ക്യാമ്പുകളെക്കാൾ മോശമാണെന്നും അദ്ദേഹം പറഞ്ഞു. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ എം.കെ. സാനുവി​െൻറ നവതി ആഘോഷ ചടങ്ങുകളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയമല്ല വിദ്യാഭ്യാസ അപചയത്തിന് കാരണം. ആരോഗ്യകരമായ രാഷ്ട്രീയം കലാലയങ്ങളിൽ ഉണ്ടാകണം. വിദ്യാർഥി രാഷ്ട്രീയം ഇല്ലാത്ത കലാലയങ്ങൾ കഞ്ചാവി​െൻറയും മദ്യത്തി​െൻറയും വർഗീയ ശക്തികളുടെയും കേന്ദ്രങ്ങളാകുമെന്നും എ.കെ. ആൻറണി പറഞ്ഞു. യുവതലമുറക്കും മാനുഷിക മൂല്യങ്ങളുടെ വെളിച്ചം പകരാൻ സാധിക്കുമെന്നാണ് വിശ്വാസമെന്ന് മറുപടി പ്രസംഗത്തിൽ പ്രഫ. എം.കെ. സാനു പറഞ്ഞു. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം സെക്രട്ടറി കെ. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രഫ. എം.കെ.സാനു എഴുതിയ ശ്രീനാരായണ ഗുരുവി​െൻറ ജീവചരിത്രത്തി​െൻറ ഇംഗ്ലീഷ് പരിഭാഷ എ.കെ. ആൻറണി പ്രകാശനം ചെയ്തു. ഗോകുലം ഗോപാലൻ ആദ്യ പ്രതി ഏറ്റുവാങ്ങി. ഫാ. പോൾ തേലക്കാട്ട് പുസ്തകം പരിചയപ്പെടുത്തി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, കെ.എം. റോയ്, ജോൺ പോൾ തുടങ്ങിയവർ സംസാരിച്ചു. എം.കെ. സാനു ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി ഫാ. റോബി കണ്ണഞ്ചിറ സ്വാഗതവും കെ.ജി. ബാലൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story