Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഷെറിന്​...

ഷെറിന്​ ആരോഗ്യപ്രശ്​നമുണ്ടായിരുന്നില്ലെന്ന്​ അനാഥാലയം ഉടമ

text_fields
bookmark_border
ഹ്യൂസ്റ്റൻ (യു.എസ്): മൂന്നു വയസ്സുകാരിയായ മലയാളി ബാലിക ഷെറിൻ മാത്യൂസി​െൻറ കൊലപാതകത്തിൽ ദുരൂഹതയേറുന്നു. കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബിഹാറിലെ അനാഥാലയം ഉടമ ബബിത കുമാരി പറഞ്ഞു. പാലു കുടിക്കാനും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാൽ, പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടാകുകയും അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയുമായിരുെന്നന്നാണ് വളർത്തച്ഛൻ വെസ്ലി മാത്യൂസ് മൊഴി നൽകിയിരുന്നത്. ദത്തെടുക്കുന്ന സമയത്ത് കുട്ടിക്ക് പോഷകാഹാരക്കുറവുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് പാല് നിർബന്ധിച്ച് കൊടുത്തതെന്നും ഇയാൾ പറഞ്ഞിരുന്നു. ബിഹാറിൽ നളന്ദയിലെ മദർ തെരേസ അനാഥ്സേവ ആശ്രമത്തിൽനിന്ന് രണ്ടുവർഷം മുമ്പാണ് എറണാകുളം സ്വദേശികളായ വെസ്ലി മാത്യൂസും ഭാര്യ സിനിയും കുട്ടിയെ ദത്തെടുത്തത്. ഈമാസം ഏഴിന് വടക്കൻ ടെക്സസിൽ റിച്ചാർഡ്സണിലെ വീട്ടിൽനിന്നാണ് കുഞ്ഞിനെ കാണാതായത്. കുഞ്ഞിനെ മാരകമായി പരിക്കേൽപിച്ചത് ഉൾപ്പെടെയുള്ള കുറ്റം ചുമത്തി അറസ്റ്റുചെയ്തതിനെ തുടർന്ന് മാത്യൂസ് റിച്ചാർഡ്സൺ ജയിലിലാണ്. ചോദ്യം ചെയ്യാൻ സിനി സഹകരിക്കുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ഇവരുടെ നാലു വയസ്സുകാരിയായ കുഞ്ഞ് ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. അതിനിടെ, കുഞ്ഞി​െൻറ മരണത്തിൽ സിനിക്ക് പങ്കില്ലെന്ന് അവരുടെ അഭിഭാഷകൻ പറഞ്ഞു. അഭിഭാഷകരുടെ സാന്നിധ്യമില്ലാതെ സിനിയെ നിരവധി ഒാഫിസർമാർ മണിക്കൂറുകളോളം ചോദ്യംചെയ്തിരുന്നതായി അഭിഭാഷകൻ പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story