Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉറിയംപെട്ടി ആദിവാസി...

ഉറിയംപെട്ടി ആദിവാസി കോളനിയില്‍ വൈദ്യുതി എത്താതിരുന്നതി​െൻറ കാരണം പരിശോധിക്കും ^-മന്ത്രി

text_fields
bookmark_border
ഉറിയംപെട്ടി ആദിവാസി കോളനിയില്‍ വൈദ്യുതി എത്താതിരുന്നതി​െൻറ കാരണം പരിശോധിക്കും -മന്ത്രി കാക്കനാട്: സമ്പൂര്‍ണ വൈദ്യുതീകരണം പ്രഖ്യാപിച്ച സംസ്ഥാനത്ത് ഉറിയംപെട്ടി ആദിവാസി കോളനിയില്‍ വൈദ്യുതി എത്താതിരുന്നതി​െൻറ കാരണം പരിശോധിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൃക്കാക്കര മോഡല്‍ എൻജിനീയറിങ് കോളജില്‍ വിദ്യാർഥി-അധ്യാപക കൂട്ടായ്മയിലൂടെ സ്ഥാപിച്ച സോളാര്‍ പവര്‍ പ്ലാൻറി​െൻറയും ഫാബ് ലാബി​െൻറയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മോഡല്‍ എൻജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് കുട്ടമ്പുഴ പഞ്ചായത്തിലെ ഉറിയംപെട്ടി ആദിവാസി കോളനിയില്‍ സൗരോർജ വൈദ്യുതീകരണം നടപ്പാക്കിയത്. വിദ്യാർഥികളെ മന്ത്രി ആദരിച്ചു. തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.കെ. നീനു അധ്യക്ഷത വഹിച്ചു. ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ ഡോ. സുരേഷ് കുമാര്‍, പ്രിന്‍സിപ്പല്‍ ഡോ. വി.പി. ദേവസ്യ, കൗണ്‍സിലര്‍മാരായ ഐഷ അന്‍വര്‍, നിഷ ബീവി, പി.ടി.എ പ്രതിനിധി ത്രിവിക്രമന്‍, മനു ശ്രീനിവാസ്, പി. അജയ്കുമാര്‍, അനസ് കബീര്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story