Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയോധികനെതിരെ

വയോധികനെതിരെ കേസെടുത്തു

text_fields
bookmark_border
തൃപ്പൂണിത്തുറ: തിരുവാങ്കുളത്തിനടുത്ത് കമ്പിവേലിക്കകത്ത് ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ 80കാരൻ മാനസികമായി പീഡിപ്പിച്ചതായി പരാതി. തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിൽ പരാതി ലഭിച്ചതിനെത്തുടർന്ന് കേസെടുത്തു. അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം പദ്ധതി: അരലക്ഷം പേർക്ക് തൊഴിൽ പരിശീലനം നൽകും -മന്ത്രി മുളന്തുരുത്തി: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതി പ്രകാരം ഒന്നരലക്ഷം പേർക്ക് നേരിട്ട് തൊഴിൽ ലഭിക്കുമെന്നും അരലക്ഷം തദ്ദേശവാസികൾക്ക് തൊഴിൽ പരിശീലനം നൽകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആമ്പല്ലൂർ പഞ്ചായത്തിൽ ടൂറിസം വകുപ്പ് നടപ്പാക്കുന്ന കാഞ്ഞിരമറ്റം മില്ലുങ്കൽ ടൂറിസം വികസനപദ്ധതിയുടെ ഒന്നാംഘട്ട നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. അനൂപ് ജേക്കബ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെൽ മാനേജിങ് ഡയറക്ടർ ഷാജി എം. വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജയ സോമൻ, ജില്ല പഞ്ചായത്ത് അംഗം എ.പി. സുഭാഷ്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. മനോജ് കുമാർ, ജനപ്രതിനിധികളായ ഷൈജ അഷറഫ്, എം.ബി. ശാന്തകുമാർ, ബീന മുകുന്ദൻ, ബിജു തോമസ്, ടി.കെ. മോഹനൻ, സലിം അലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി.കെ. രവി, ഉണ്ണി എം. മന, കെ.എസ്. ബാബു, കെ.പി. ഷാജഹാൻ, റിട്ട. എ.ഡി.എം സി.കെ. പ്രകാശ്, ഡി.ടി.പി.സി സെക്രട്ടറി എസ്. വിജയകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജലജ മോഹനൻ സ്വാഗതവും പി.ജി. ശിവൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story