Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുതുവൈപ്പ്​ എൽ.പി.ജി...

പുതുവൈപ്പ്​ എൽ.പി.ജി സംഭരണ കേന്ദ്രത്തിനെതിരെ പഞ്ചായത്തി​െൻറ പ്രമേയം

text_fields
bookmark_border
വൈപ്പിൻ: പുതുവൈപ്പിൽ െഎ.ഒ.സിയുടെ എൽ.പി.ജി സംഭരണകേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്തി​െൻറ പ്രമേയം. ഏഷ്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശങ്ങളിലൊന്നായ, 65000 ത്തോളം പേർ തിങ്ങിത്താമസിക്കുന്ന, 11.5 സ്ക്വയർ കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള പഞ്ചായത്തിലെ പുതുവൈപ്പ് കടൽ തീരത്ത് 15450 ടൺ ശേഷിയുള്ള എൽ.പി.ജി. സംഭരണികൾ സ്ഥാപിക്കാനുള്ള ശ്രമം ജനങ്ങളുടെ ജീവനും സ്വത്തിനും കടുത്ത ഭീഷണിയാണുയർത്തുന്നതെന്ന് പ്രമേയത്തിൽ പറയുന്നു. ചതുപ്പും തോടുകളും നീർത്തടങ്ങളുമായി കിടന്നിരുന്നതും മത്സ്യസമ്പത്തി​െൻറ പ്രകൃതിദത്ത പ്രജനന കേന്ദ്രമായി വർത്തിച്ചിരുന്ന പ്രദേശം മണ്ണിട്ടു നികത്തിയത് പരിസ്ഥിതിക്കും ജൈവ സമ്പത്തിനും വലിയ ദോഷമാണ് ഉണ്ടാക്കിയത്. 2004ലെ സൂനാമി ദുരിതബാധിത പ്രദേശമായ ഇവിടെ ഇപ്പോഴും കടലാക്രമണ ഭീഷണി നിലനിൽക്കുന്നുണ്ട്. അതിശോഷണ മേഖലയായി 2001ലെ പഠനങ്ങൾ സ്ഥിരീകരിച്ച ഇവിടെ പദ്ധതി പ്രദേശത്തിനുള്ളിൽ വരെ കടൽ കയറുന്ന അവസ്ഥയാണ്. 500ഒാളം ബുള്ളറ്റ് ടാങ്കറുകളിലേക്ക് എൽ.പി.ജി. നിറക്കുമ്പോൾ ഉണ്ടാകുമെന്ന് കമ്പനി തന്നെ വ്യകതമാക്കിയ ചോർച്ച (പഫിങ്) ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ഈ പ്രദേശത്ത് നേരത്തേ സ്ഥാപിച്ച വൻകിട േപ്രാജക്ടുകളായ പെേട്രാനെറ്റ് എൽ.എൻ.ജി.യുടെ എൽ.എൻ.ജി സംഭരണിയും ബി.പി.സി.എലി​െൻറ ക്രൂഡ് ഫാമും എൽ.പി.ജി ടെർമിനലിന് സമീപമാണ്. അത് അപകട സാധ്യതയും പ്രഹരശേഷിയും പതിന്മടങ്ങ് വർധിപ്പിക്കുന്നുവെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. മഞ്ഞപ്പിത്തം: കുസാറ്റിൽ വിദ്യാർഥികളുടെ രക്തസാമ്പിളെടുത്തു കളമശ്ശേരി: മഞ്ഞപ്പിത്ത ഭീഷണി നിലനിൽക്കുന്ന കുസാറ്റ് കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഓഫ് മറൈൻ എജിനീയറിങ് ഹോസ്റ്റലിൽ ആരോഗ്യ വിഭാഗം 27 വിദ്യാർഥികളിൽനിന്ന് രക്തസാമ്പിൾ പരിശോധനക്കെടുത്തു. ഇത് കാക്കനാട് റീജനൽ ലാബിൽ പരിശോധനക്ക് നൽകിയിരിക്കുകയാണ്. ഫലം ശനിയാഴ്ചയോടെ ലഭിക്കും. കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വിദ്യാർഥികൾ ചികിത്സ തേടി മെഡിക്കൽ കോളജിലെത്തിയത്. ജില്ല ദുരന്തനിവാരണ ആരോഗ്യ വിഭാഗം പരിശോധിച്ച ഒമ്പത് വിദ്യാർഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. തുടർന്നാണ് ഉദ്യോഗസ്ഥർ ഹോസ്റ്റലിലെത്തി പരിശോധന നടത്തിയത്. 320 ഓളം വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലെ ഒന്നാം വർഷ വിദ്യാർഥികളിലാണ് രോഗലക്ഷണം.
Show Full Article
TAGS:LOCAL NEWS 
Next Story