Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപീഡനശ്രമത്തിൽ ഭയന്ന...

പീഡനശ്രമത്തിൽ ഭയന്ന കുട്ടി ഇനി ആ സ്​കൂളിലേക്കില്ല; അന്വേഷണം പ്രഹസനവുമായി

text_fields
bookmark_border
കായംകുളം: ആശ്വാസവാക്കുമായി ആരും അവളെ തേടിയെത്തിയില്ല. പീഡനശ്രമത്തിന് ശേഷം ഭയന്നുപോയ അഞ്ചാംക്ലാസുകാരി ഇനി ആ സ്കൂളിലേക്കില്ല. സുരക്ഷിതമായ പുതിയ സ്കൂളിൽ പോകാനാണ് അവൾക്കിഷ്ടം. കായംകുളത്ത് സ്വകാര്യ സ്കൂളിൽ കുട്ടി പീഡനശ്രമത്തിന് വിധേയമായി ഒരുമാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. ഇക്കാലയളവിൽ ആശ്വാസവാക്കുകളുമായി അധികൃതർ ആരും എത്തിയതുമില്ല. സെപ്റ്റംബർ 25ന് നാല് മണിയോടെയാണ് പെൺകുട്ടിക്ക് നേരെ സ്കൂളിലെ ക്ലാസ്മുറിയിൽ പീഡനശ്രമമുണ്ടായത്. മറന്നുപോയ ലഞ്ച് ബോക്സ് എടുക്കാൻ തിരികെ എത്തിയപ്പോഴാണ് സംഭവം. കുതറിമാറിയാണ് പെൺകുട്ടി രക്ഷപ്പെട്ടത്. സംഭവം അറിഞ്ഞ സ്കൂൾ അധികൃതർ അന്നുതന്നെ വീട്ടിലെത്തി ആശ്വസിപ്പിെച്ചങ്കിലും കേസായതോടെ നിലപാട് മാറ്റി. പ്രതിയെ കണ്ടെത്താൻ സഹായം വാഗ്ദാനം ചെയ്തവർ പിെന്ന വിദ്യാർഥിനിക്കും കുടുംബത്തിനുമെതിരെ ഗൂഢാലോചന ആരോപിച്ചു. മൊഴി എടുക്കാനെത്തിയ പൊലീസ് പെൺകുട്ടി പറഞ്ഞതൊന്നും ആദ്യം രേഖപ്പെടുത്തിയില്ലെന്നും പരാതിയുണ്ടായിരുന്നു. പിന്നീട് പെൺകുട്ടിയോട് വിവരങ്ങൾ തേടിയില്ല. ജില്ല അതിർത്തി തർക്കം ചൂണ്ടിക്കാട്ടി ചൈൽഡ് പ്രൊട്ടക്ഷൻ കൗൺസിലും ഗൗരവസമീപനം സ്വീകരിച്ചില്ല. 25 ദിവസം കഴിഞ്ഞാണ് അവർ കൗൺസലിങ് പോലും നൽകിയത്. വീട്ടുകാർ ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ അന്വേഷണം ഡിവൈ.എസ്.പിക്ക് കൈമാറിയെന്ന് അറിയിച്ചിരുന്നു. നാലുപേരെ സംശയമുണ്ടെന്നാണ് സ്കൂൾ അധികൃതർ പറഞ്ഞത്. എന്നാൽ, കൂടുതൽ അന്വേഷണം ഉണ്ടായില്ല. സ്കൂൾ ഉന്നയിച്ച ഗൂഢാലോചനവാദവും അവ്യക്തമായിരുന്നു. സ്കൂളിൽ പി.ടി.എ യോഗം കഴിഞ്ഞ് മടങ്ങിയ രക്ഷിതാക്കൾക്ക് മർദനമേറ്റതിന് ഇതുമായി ബന്ധമുണ്ടോയെന്നതും അന്വേഷിച്ചില്ലെന്നാണ് ആക്ഷേപം. അതേസമയം പൊലീസ് സ്റ്റേഷൻ മാർച്ച് അടക്കം നടത്തി സംഭവത്തിൽ ഇടപ്പെട്ട കെ.എസ്.യുവിനെ സമരത്തിൽനിന്ന് പിന്മാറ്റാൻ പൊലീസ് സമ്മർദതന്ത്രം പ്രയോഗിച്ചതായ ആരോപണമുയർന്നിട്ടുണ്ട്. യു.ഡി.എഫി​െൻറ ഹർത്താൽ ദിവസമുണ്ടായ സംഭവങ്ങളുടെ പേരിൽ സ്കൂൾ വിഷയത്തിൽ സമര രംഗത്ത് നിന്നവരെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയതാണ് സംശയത്തിന് കാരണം.
Show Full Article
TAGS:LOCAL NEWS 
Next Story