Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയലാര്‍ രാമവര്‍മ...

വയലാര്‍ രാമവര്‍മ അനുസ്മരണം

text_fields
bookmark_border
ആലപ്പുഴ: മതേതരത്വത്തില്‍ രാജ്യത്തിന് കേരളം മാതൃകയാണെന്ന് കവി വയലാര്‍ ശരത്ചന്ദ്രവര്‍മ. യുവകലാസാഹിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച വയലാര്‍ രാമവര്‍മ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതങ്ങള്‍ മനുഷ്യനെ പങ്കിട്ടെടുക്കുന്ന അപകടകരമായ തരത്തിലേക്ക് രാജ്യം മാറുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ മതേതരത്വം പുലരണം. ഹിന്ദുവെന്നോ ക്രിസ്ത്യനെന്നോ മുസ്ലിംമെന്നോ വ്യത്യാസമില്ലാതെ ജനങ്ങള്‍ ജീവിക്കുന്ന സാഹചര്യം രാജ്യത്ത് ഉണ്ടാകണം. അന്ധവിശ്വാസങ്ങള്‍ക്ക് അടിമയാകുമ്പോള്‍ മനുഷ്യന്‍ സ്വയം തോല്‍വി സമ്മതിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച കുട്ടികള്‍ക്ക് സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. പി.എസ്. ഹരിദാസ് അധ്യക്ഷത വഹിച്ചു. പി. ജ്യോതിസ്, ഡി. ഹര്‍ഷകുമാര്‍, കെ.പി. പ്രീതി, അജി കാട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അസീഫ് റഹിം സ്വാഗതവും ലൂയീസ് അഞ്ചല്‍ നന്ദിയും പറഞ്ഞു. കവിത, ഗാനാലാപന മത്സരങ്ങള്‍ ചലച്ചിത്രനടന്‍ ചേര്‍ത്തല ജയന്‍ ഉദ്ഘാടനം ചെയ്തു. യുവകലാസാഹിതി ജില്ല സെക്രട്ടറി അസീഫ് റഹീം അധ്യക്ഷത വഹിച്ചു. സനൂപ് കുഞ്ഞുമോന്‍ സ്വാഗതം പറഞ്ഞു. വി. മോഹന്‍ദാസ്, ആലപ്പി ഋഷികേശ്, പി.പി. ഗീത, ചാരുംമൂട് പുരുഷോത്തമന്‍, സി. ജയകുമാരി, ഷേര്‍ളി ശ്രീകുമാര്‍, ഗീത തുറവൂര്‍, കെ.ടി. ജോഷി തുടങ്ങിയവര്‍ സംസാരിച്ചു. മാരാരിക്കുളം രക്തസാക്ഷി സ്മരണ ഇന്ന് ആലപ്പുഴ: മാരാരിക്കുളം രക്തസാക്ഷികളുടെ സ്മരണയില്‍ വ്യാഴാഴ്ച പ്രതിജ്ഞ പുതുക്കും. വിവിധ വാര്‍ഡ് വാരാചരണ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വൈകുന്നേരം അഞ്ചിന് പ്രകടനം നടക്കും. പൊതുസമ്മേളനം സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം ബിനോയ് വിശ്വം മുഖ്യപ്രഭാഷണം നടത്തും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് വയലാറിൽ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, സി.പി.ഐ ദേശീയ സെക്രേട്ടറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍, എക്‌സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മായില്‍, സി.പി.എം പോളിറ്റ്ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രന്‍പിള്ള, എം.എ. ബേബി തുടങ്ങിയവര്‍ പങ്കെടുക്കും. വാരാചരണ കമ്മിറ്റി പ്രസിഡൻറ് എന്‍.എസ്. ശിവപ്രസാദ് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story