Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകേരളോത്സവം സമാപിച്ചു

കേരളോത്സവം സമാപിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്തി​െൻറയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡി​െൻറ‍യും ആഭിമുഖ്യത്തില്‍ നടത്തിയ കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മേരി ബേബി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സാബു വള്ളോംകുന്നേല്‍, ജോര്‍ഡി വര്‍ഗീസ്, ജോസ് പെരുമ്പിള്ളിക്കുന്നേല്‍, ആനീസ് ക്ലീറ്റസ്, ആലീസ് കെ. ഏലിയാസ്, ലീല ബാബു, ലത ശിവന്‍, ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജാന്‍സി ജോര്‍ജ്, മെംബര്‍മാരായ ബാബു ഐസക്, സുഭാഷ് കടയ്‌ക്കോട്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒ.പി. ബേബി എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ പോയൻറ് നേടിയത് മഞ്ഞള്ളൂര്‍ ഗ്രാമപഞ്ചായത്ത് ആണ്. മത്സര വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റും നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story