Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപായിപ്ര^കുറുപ്പംപടി...

പായിപ്ര^കുറുപ്പംപടി റൂട്ടിൽ സ്വകാര്യ ബസുകൾ ട്രിപ് മുടക്കുന്നു

text_fields
bookmark_border
പായിപ്ര-കുറുപ്പംപടി റൂട്ടിൽ സ്വകാര്യ ബസുകൾ ട്രിപ് മുടക്കുന്നു മൂവാറ്റുപുഴ: തിരക്കേറിയ സമയത്തെ ട്രിപ് മുടക്കലിനെതിരെ ബസ് തടയൽ സമരം അരങ്ങേറിയിട്ടും പായിപ്ര-കുറുപ്പംപടി റൂട്ടിൽ സ്വകാര്യ ബസുകളുടെ ട്രിപ് മുടക്കൽ പതിവാകുന്നു. മൂവാറ്റുപുഴയിൽനിന്ന് പായിപ്ര, ചെറുവട്ടൂർ, മേതല, കുറുപ്പംപടി വഴി പെരുമ്പാവൂരിലേക്ക് പോകുന്ന ബസുകളാണ് മുന്നറിയിപ്പില്ലാതെ ട്രിപ് മുടക്കി യാത്രക്കാരെ വലക്കുന്നത്. ട്രിപ് മുടക്കം പതിവായതോടെ ദുരിതത്തിലായ നാട്ടുകാർ കഴിഞ്ഞ ദിവസം രായമംഗലത്ത് മണിക്കൂറുകളോളം ബസുകൾ തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. എന്നാൽ, വീണ്ടും മുടക്കം പതിവാകുകയാണ്. ആറ് സ്വകാര്യ ബസുകളും രണ്ട് കെ.എസ്.ആർ.ടിസി ബസുകളുമാണ് ഇതുവഴി സർവിസ് നടത്തുന്നത്. കെ.എസ്.ആർ.ടി.സി കഴിഞ്ഞ ശബരിമല സീസണിൽ സർവിസ് നിർത്തിയിരുന്നു. ജനകീയ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ മാസം മുതൽ ഒരു ട്രിപ് മാത്രം നടത്തുന്നുണ്ട്. രാവിലെ 5.30ന് മൂവാറ്റുപുഴയിൽനിന്ന് ആലുവയിലേക്ക് പോയി തിരിച്ച് 8.25ന് മൂവാറ്റുപുഴയിൽ എത്തുന്ന ട്രിപ്പാണ് തുടരുന്നത്. ഇതോടെ, സ്വകാര്യ ബസിനെമാത്രം ആശ്രയിച്ചാണ് പ്രദേശവാസികളുടെ യാത്ര. രാവിെലയും വൈകീട്ടും ട്രിപ് മുടക്കുന്നതിനാൽ കുട്ടികളും സ്ത്രീകളുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. വൈകീട്ട് 4.50ന് മൂവാറ്റുപുഴയിൽനിന്ന് പോകുന്ന സ്വകാര്യ ബസ് തരികെ 7.15ന് മൂവാറ്റുപുഴയിലെത്തി 7.50ന് മൂവാറ്റുപുഴയിൽനിന്ന് പെരുമ്പാവൂരിലേക്ക് പോകേണ്ടതാണ്. എന്നാൽ, ഇൗ ബസ് 4.50ന് പോകുന്നതോടെ ട്രിപ് അവസാനിപ്പിക്കുകയാണ്. 6.15ന് മൂവാറ്റുപുഴയിൽനിന്ന് പോകുന്ന സ്വകാര്യ ബസും ട്രിപ് അവസാനിപ്പിക്കുന്നു. ഇങ്ങനെ പല ബസുകളും അവരുടെ സൗകര്യം നോക്കി ട്രിപ് നടത്തുന്നതുകൊണ്ട് പ്രയാസം അനുഭവിക്കുന്നത് പായിപ്ര, മാനാറി, ചെറുവട്ടൂർ, വണ്ടമറ്റം, മേതല, രായമംഗലം, മരോട്ടിക്കടവ് തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലുള്ളവരാണ്. മറ്റ് യാത്രാ സൗകര്യങ്ങളൊന്നുമില്ലാത്ത 20 കിലോമീറ്റർ റൂട്ടിൽ ബസുകാർക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്. ട്രിപ് മുടക്കുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
TAGS:LOCAL NEWS 
Next Story