Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമേയറുടെ കാർ ആക്രമിച്ച...

മേയറുടെ കാർ ആക്രമിച്ച സംഭവം: അന്വേഷണം വഴിമുട്ടി

text_fields
bookmark_border
കൊച്ചി: മേയർ സൗമിനി ജെയിനി​െൻറ സ്വകാര്യ കാർ ആക്രമിച്ച സംഭവത്തിൽ അന്വേഷണം വഴിമുട്ടി. സംഭവം നടന്ന് മൂന്നാഴ്ചയാകുേമ്പാഴും പ്രതികളെക്കുറിച്ച് സൂചനയൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ആദ്യം സൗത്ത് പൊലീസാണ് കേസ് അന്വേഷിച്ചത്. പുരോഗതിയില്ലാത്തതിനെ തുടർന്ന് അന്വേഷണം സി.െഎ. സിബി േടാമി​െൻറ നേതൃത്വത്തിൽ പ്രത്യേക സംഘം ഏെറ്റടുത്തു. എന്നാൽ, ഇതിനുശേഷവും പ്രതികളെ കുറിച്ച് സൂചനയൊന്നും ലഭിക്കാത്തത് പൊലീസിന് തലവേദനയായിട്ടുണ്ട്. അന്വേഷണത്തി​െൻറ ഭാഗമായി ഫോറൻസിക് വിദഗ്ധർ എത്തി തെളിവെടുപ്പ് നടത്തുകയും പരിസര പ്രദേശങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തിരുന്നു. സൈബർ സെല്ലി​െൻറ സഹായവും തേടി. സംഭവ സ്ഥലത്തോട് ചേർന്ന സി.സി.ടി.വി കാമറകൾ പലതും കേടായതാണ് അന്വേഷണ സംഘത്തിന് തിരിച്ചടിയായത്. സംഭവം നടന്നതായി സംശയിക്കുന്ന സമയം ഒരാൾ ഇൗ ഭാഗത്ത് ബൈക്കിലെത്തുന്നതി​െൻറ ദൃശ്യം സമീപത്തെ കാമറയിൽ പതിഞ്ഞിരുന്നെങ്കിലും അവ്യക്തമായിരുന്നു. പൊലീസ് പലതവണ മേയറിൽനിന്ന് വിവരങ്ങൾ ആരാഞ്ഞിരുന്നു. മേയർ എന്ന നിലയിൽ സ്വീകരിക്കേണ്ടി വന്ന നടപടികൾ മൂലം പലർക്കും തന്നോട് ശത്രുത ഉണ്ട് എന്നതിനപ്പുറം ആരെയെങ്കിലും സംശയിക്കുന്നതായി മേയർ പൊലീസിനോട് പറഞ്ഞിട്ടില്ല. സൈബർ സെല്ലി​െൻറ സഹായത്തോടെ സംഭവം നടന്ന സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നവരുടെ വിശദാംശങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിൽ മാത്രമാണ് ഇനി പൊലീസിന് അൽപമെങ്കിലും പ്രതീക്ഷയുള്ളത്. മേയറുടെ ഭർത്താവ് ഉപയോഗിക്കുന്ന ടാറ്റ സഫാരി സ്റ്റോം കാറാണ് ആക്രമിക്കപ്പെട്ടത്. രവിപുരം ശ്രീകണ്ഠേശ്വരം റോഡിലെ മേയറുടെ വീടിന് എതിർവശത്ത് സ്വകാര്യ ബാങ്കി​െൻറ പാർക്കിങ് ഗ്രൗണ്ടിലാണ് കാർ പാർക്ക് ചെയ്തിരുന്നത്. 7.15ഒാടെ പാർക്ക് ചെയ്ത കാർ 9.30ഒാടെ എടുക്കാൻ ചെന്നപ്പോഴാണ് ആക്രമിക്കെപ്പട്ട വിവരം ശ്രദ്ധയിൽപെട്ടത്. ആക്രമിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന പൊട്ടിയ ഇൻറർേലാക്ക് ബ്ലോക്കും സമീപത്തുണ്ടായിരുന്നു. പ്രതിയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം കൗൺസിലർമാർ കമീഷണർ ഒാഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു. കേസ് അന്വേഷണത്തിൽ പൊലീസ് അലംഭാവം കാട്ടുകയാണെന്നാണ് കൗൺസിലർമാരുടെ ആരോപണം. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇനിയും വൈകിയാൽ കൂടുതൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനും ആലോചനയുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story