Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്​റ്റുഡൻറ്​ ചാപ്റ്റർ

സ്​റ്റുഡൻറ്​ ചാപ്റ്റർ

text_fields
bookmark_border
കൊച്ചി: ഇന്ത്യൻ സൊസൈറ്റി ഫോർ െട്രയിനിങ് ആൻഡ് െഡവലപ്മ​െൻറി​െൻറ കേരളത്തിലെ ആദ്യ കൊച്ചി സർവകലാശാലയിൽ വൈസ് ചാൻസലർ ഡോ.ജെ. ലത ഉദ്ഘാടനം ചെയ്തു. സുയാതി ടെക്നോളജീസ് തലവൻ മുകുന്ദ് കൃഷ്ണ മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.എ. സക്കറിയ, ജോസ് പി. ഫിലിപ്പ്, എസ്.ആർ നായർ, ചന്ദ്രമോഹൻ, എൽ.നിർമല എന്നിവർ സംസാരിച്ചു. ക്ഷീരസംഗമം കാക്കനാട്: ക്ഷീരവികസന വകുപ്പി​െൻറയും ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തി​െൻറയും ഇടപ്പള്ളി ക്ഷീര വികസന യൂനിറ്റിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും ആഭിമുഖ്യത്തില്‍ ക്ഷീരസംഗമം 27, 28 തീയതികളില്‍ തെങ്ങോട് ഗവ.ഹൈസ്‌കൂളില്‍ നടക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആര്‍. ആൻറണി അധ്യക്ഷത വഹിക്കും. വൈദ്യുതി മുടങ്ങും കൊച്ചി: പനങ്ങാട് സെക്ഷൻ പരിധിയിൽ പനങ്ങാട് എസ്.എൻ. ജങ്ഷൻ മുതൽ പനങ്ങാട് തെക്കെ അറ്റം വരെ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ വൈദ്യുതി മുടങ്ങും. ഗിരിനഗർ സെക്ഷൻ പരിധിയിൽ കടവന്ത്ര ജങ്ഷൻ, ടെമ്പിൾറോഡ്, മുട്ടത്തിൽ ലൈൻ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. ഇടപ്പള്ളി സെക്ഷൻ പരിധിയിൽ മീൻചിറ റോഡും പരിസരപ്രദേശങ്ങളും വ്യാഴാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ ഭാഗികമായി വൈദ്യുതി മുടങ്ങും. തോപ്പുംപടി സെക്ഷൻ പരിധിയിൽ കൊച്ചിൻ കോളജിന് പടിഞ്ഞാറുവശം, ബാഡ്മിൻറൺ കോർട്ട് പരിസരം, നസ്രത്ത് പാണ്ടിക്കുടി റോഡ് എന്നിവിടങ്ങളിലും കഴുത്തുമുട്ട് ജങ്ഷൻ പരിസര പ്രദേശങ്ങളിലും വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും. സെക്ഷൻ കേമ്പിരി, മാന്ത്ര, ഹാർമണി,ശാന്തിനഗർ, വൈ.എൻ.ടി ഈസ്റ്റ്, കോച്ചേരി, ഗണേഷ് പൈ, അജന്ത, എൽ.ജി.പൈ, ചെറിളായി, ടി.ഡി. സ്കൂൾ, സംഗീത ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Show Full Article
TAGS:LOCAL NEWS 
Next Story