Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമോദി വീണ്ടും...

മോദി വീണ്ടും അധികാരത്തിൽ വന്നാൽ ജനാധിപത്യം ഇല്ലാതാക്കും^-കെ.മുരളീധരൻ

text_fields
bookmark_border
മോദി വീണ്ടും അധികാരത്തിൽ വന്നാൽ ജനാധിപത്യം ഇല്ലാതാക്കും-കെ.മുരളീധരൻ ആലങ്ങാട്: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാൽ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതി ഇല്ലാതാക്കുമെന്ന് കെ.മുരളീധരൻ എം.എൽ.എ. ആലങ്ങാട് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഒളനാട് ചിറയത്ത് സംഘടിപ്പിച്ച ഇന്ദിരഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി പറയുന്നിടത്ത് ഒപ്പിട്ടു നൽകുന്ന രാഷ്ട്രപതിയാണ് ഇന്നുള്ളതെന്നത് ഏറെ ആശങ്കജനകമാണെന്നും മുരളീധരൻ പറഞ്ഞു. പോൾ താണിക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു. വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിച്ചു. മുഹമ്മദ് ഷിയാസ്, ജോസഫ് ആൻറണി, ബാബു മാത്യു, പി.രവീന്ദ്രനാഥ്, പി.കെ. സുരേഷ്ബാബു, സുനിൽ തിരുവാല്ലൂർ, പി.ജെ. റസിയാബീവി, റോജിൻ ദേവസി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story