Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമീസില്‍സ്^റുബല്ല...

മീസില്‍സ്^റുബല്ല വാക്സിനേഷന്‍: ഫോര്‍ട്ട്കൊച്ചി മേഖല പിന്നില്‍

text_fields
bookmark_border
മീസില്‍സ്-റുബല്ല വാക്സിനേഷന്‍: ഫോര്‍ട്ട്കൊച്ചി മേഖല പിന്നില്‍ ബോധവത്കരണം ശക്തമാകാൻ തീരുമാനം മട്ടാഞ്ചേരി: മീസില്‍സ്-റുബല്ല വാക്സിനേഷന്‍ കാമ്പയിന്‍ ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോള്‍ ഫോര്‍ട്ട്കൊച്ചി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിക്ക് കീഴിലുള്ള സ്കൂളുകള്‍ പിന്നില്‍. ഈ മേഖലയില്‍ ചൊവ്വാഴ്ച വരെ 32 ശതമാനം കുട്ടികള്‍ക്കേ വാക്സിനേഷന്‍ എടുത്തിട്ടുള്ളൂ. 10,584 കുട്ടികളാണ് ഈ മേഖലയില്‍ നിന്ന് വാക്സിനേഷന്‍ എടുക്കേണ്ടത്. അതില്‍ 3921 കുട്ടികളേ വാക്സിനേഷന്‍ എടുത്തിട്ടുള്ളൂ. ഈ മേഖലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ​െൻറ് മേരീസ് ആംഗ്ലോ ഇന്ത്യന്‍ ഹൈസ്കൂളില്‍ 1102 പേര്‍ മാത്രമാണ് വാക്സിനേഷന്‍ എടുത്തത്. 2342 കുട്ടികളില്‍ 47 ശതമാനം പേര്‍ മാത്രമാണ് വാക്സിനേഷന് തയാറായത്. ഏറ്റവും കുറവ് കുട്ടികളുള്ള സ​െൻറ് ഫ്രാന്‍സിസ് എല്‍.പി സ്കൂളിൽ 22 പേരില്‍ 12 പേര്‍ വാക്സിനേഷന്‍ എടുത്തിട്ടുണ്ട്. സ​െൻറ് മേരീസ് നഴ്സറിയില്‍ 359ൽ 164ഉം, വെളി എഡ്വേര്‍ഡ് മെമ്മോറിയല്‍ സ്കൂളില്‍ 99ല്‍ 67, സ​െൻറ് ജോണ്‍ ഡി ബ്രിട്ടോയിൽ 895ല്‍ 245, സ​െൻറ് പോള്‍സിൽ 749ല്‍ 255, ഡെല്‍റ്റ സ്റ്റഡിയിൽ 1005ല്‍ 345, സ​െൻറ് മേരീസ് എല്‍.പിയിൽ 843ല്‍ 254, ഫാത്തിമ ഗേള്‍സിൽ 1500ല്‍ 440, കനോസ നഴ്സറിയിൽ 270ല്‍ 46, ലേഡി ഓഫ് ഹോപ് വൈപ്പിനിൽ 390ല്‍ 352, സാന്താക്രൂസിൽ 150ല്‍ 56, കനോസ യു.പി വൈപ്പിനിൽ 285ല്‍ 238, എം.എ.എസ്.എസിൽ 110ല്‍ 12 എന്നിങ്ങനെയാണ് വാക്സിനേഷൻ എടുത്തത്. ഇതില്‍ ലേഡി ഓഫ് ഹോപ് വൈപ്പിന്‍ 90 ശതമാനവും കനോസ യു.പി വൈപ്പിന്‍ 83 ശതമാനവും ലക്ഷ്യത്തിലെത്തിയപ്പോള്‍ എം.എ.എസ്.എസ് 11 ശതമാനം ലക്ഷ്യമേ നേടിയുള്ളൂ. മാതാപിതാക്കളില്‍ വാക്സിനേഷന്‍ സംബന്ധിച്ച അജ്ഞതയാണ് പ്രധാന കാരണം. പല സ്കൂളിലും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചെങ്കിലും ഫലം കണ്ടിെല്ലന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബോധവത്കരണം കൂടുതല്‍ ശക്തിപ്പെടുത്താൻ ഫോര്‍ട്ട്കൊച്ചി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ വിവിധ വകുപ്പുകളുടെ ഏകോപനയോഗം ചേര്‍ന്നു. ആശുപത്രി സൂപ്രണ്ട് ഡോ. എസ്. രജീഷ് അധ്യക്ഷത വഹിച്ചു. നഗരസഭ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷൈനി മാത്യു, കൗണ്‍സിലര്‍മാരായ സീനത്ത് റഷീദ്, ഷമീന, ഡി.എം.ഒ കെ. കുട്ടപ്പന്‍, ഡോ. പ്രതാപ ചന്ദ്രന്‍, ഡോ. ശ്രീജ, ഡോ. ഹസൻ, കൊച്ചി തഹസില്‍ദാര്‍ കെ.വി. ആംബ്രോസ് എന്നിവർ സംബന്ധിച്ചു. ലഹരിക്കെതിരെ ഉപന്യാസരചന മത്സരം മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി ജനമൈത്രി പൊലീസി​െൻറ ആഭിമുഖ്യത്തില്‍ സ്റ്റേഷൻ പരിധിയിലുള്ള വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി 'ലഹരി വസ്തുക്കള്‍ ജീവിതത്തില്‍ ആവശ്യമുണ്ടോ' എന്ന വിഷയത്തില്‍ ഉപന്യാസരചന മത്സരം നടത്തി. ഫോര്‍ട്ട്കൊച്ചി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി. രാജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജനമൈത്രി സി.ആര്‍.ഒ പി.എ. ഔസേപ്പ്, എ.എസ്.ഐ രമേശന്‍, ബീറ്റ് ഓഫിസര്‍മാരായ ദിനേശന്‍, സനല്‍കുമാര്‍, അധ്യാപകരായ പി.പി. മാത്യു, ഡയാന സെലിന്‍, മെര്‍ലിന്‍ മെന്‍ഡസ് എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ സ്കൂളിൽനിന്നായി 150ഓളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. മത്സരാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story