Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്വാഗത സംഘം...

സ്വാഗത സംഘം രൂപവത്കരിച്ചു

text_fields
bookmark_border
കാഞ്ഞിരമറ്റം: -'മതം, സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം' പ്രമേയവുമായി ഡിസംബർ അവസാന വാരത്തിൽ മലപ്പുറത്ത് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളന പ്രവർത്തനങ്ങൾക്കായി ആമ്പല്ലൂർ പഞ്ചായത്തുതല സ്വാഗത സംഘം രൂപവത്കരിച്ചു. പി.പി. ഹസൻ മുഖ്യ രക്ഷാധികാരിയും അബ്ദുസ്സലാം ഇസ്്ലാഹി ചെയർമാനും ബഷീർ മദനി ജനറൽ കൺവീനറുമായ കമ്മിറ്റിയാണ് രൂപവത്കരിച്ചത്. സബ് കമ്മിറ്റി ഭാരവാഹികൾ: എ.എസ്. അബ്ദുൽഖാദർ, എം.എം. നാസര്‍ (ഫിനാൻസ്) എം.എം. അബദുറഹ്മാൻ, സി.എ. അൻവര്‍ (ദഅ്വത്ത്) വി.എച്ച്. ഹിദായത്ത്, അബ്ദുൽ ഹമീദ്, (പബ്ലിസിറ്റി) കെ.എ. ഫക്രുദ്ദീന്‍, എം.എ. ഹസൻ കുഞ്ഞ് (രജിസ്ട്രേഷന്‍), എം.എം. ഷംസുദ്ദീന്‍, എം.എം. അസ്്ലം (ഗതാഗതം) , റക്കാൻ ഷംസു, അഹമ്മദ് ഫർഹാൻ (സ്റ്റുഡൻറ്സ് വിങ്), സി. നസീമ, നൂർജഹാൻ നാസര്‍(വനിത വിങ്). ട്രോഫി നൽകിയില്ല; പഞ്ചായത്ത് ഒാഫിസിലേക്ക് മാർച്ച് നടത്തി പള്ളുരുത്തി: കേരളോത്സവം വോളിബാൾ മത്സര വിജയികൾക്ക് സമ്മാനത്തുകയും ട്രോഫിയും നൽകിയില്ലെന്ന് ആരോപിച്ച് ചെല്ലാനം പഞ്ചായത്ത് ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി. മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച ഐക്കൺ കണ്ടകടവ്, ബ്ലാക്ക് കാപ്പ് എന്നീ ടീമുകൾക്ക് പഞ്ചായത്ത് ആഫിസിനു മുന്നിൽ വെച്ച് പ്രതിഷേധക്കാർ ട്രോഫിയും സമ്മാന ത്തുകയും നൽകി. കണ്ടകടവ് കവലയിൽനിന്ന് ആരംഭിച്ച മാർച്ച് കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.എ. സഗീർ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ചെല്ലാനം മണ്ഡലം പ്രസിഡൻറ് സജി ജോർജ് അധ്യക്ഷത വഹിച്ചു. പി.പി. ഉദയഭാനു, തോമസ് ഗ്രിഗറി, ക്രിസ്്റ്റഫർ ബ്രറ്റ് എന്നിവർ സംസാരിച്ചു. ജിനു കെ. വിൻസ​െൻറ്, ഷാജി തോപ്പിൽ എന്നിവർ ചേർന്ന് സമ്മാനദാനം നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story