Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവഴിയോര വ്യാപാര...

വഴിയോര വ്യാപാര തൊഴിലാളി ​ യൂനിയൻ ജില്ല സമ്മേളനം

text_fields
bookmark_border
കൊച്ചി: കേരള സ്റ്റേറ്റ് വഴിയോര വ്യാപാര തൊഴിലാളി യൂനിയൻ (െഎ.എൻ.ടി.യു.സി) ജില്ല സമ്മേളനം കെ.വി. തോമസ് എം.പി ഉദ്ഘാടനം ചെയ്തു. െതാഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തണമെന്നും കച്ചവടം മെച്ചപ്പെടുത്താൻ ധനകാര്യ സ്ഥാപനങ്ങൾ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി നഗരസഭ പരിധിയിൽ വെൻഡിങ് സോൺ കണ്ടെത്തി കച്ചവടക്കാർക്ക് ലൈസൻസ് നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എ.ബി. സാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡൻറ് റഷീദ് താനത്ത്, ഡി.സി.സി ഭാരവാഹികളായ കെ.എക്സ്. സേവ്യർ, എൻ. ഗോപാൽജി, ജില്ല പ്രസിഡൻറ് പി.എ. ജമാൽ, സംസ്ഥാന ഭാരവാഹികളായ ബാബു കുറ്റിക്കാട്, സക്കീർ തമ്മനം, പി.വി. ജെറോമി, കെ.ബി. സലാം, നവാസ്, ഷിബു മുളവുകാട്, കെ.എം. മണി, കരീം കളമശ്ശേരി, അബ്ദുല്ലക്കുട്ടി, നിസാർ പാലാരവിട്ടം, നാരായണൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story